Quantcast

മീഡിയവൺ മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ് മൂന്നാംഘട്ട പുരസ്കാരങ്ങൾ വിതരണം ചെയ്തു

അജ്മാൻ റെഡ്ക്രസന്റ് എമർജൻസി വിഭാഗം മേധാവി ഹുമൈദ് ഹമദ് ജുമ അൽ ശംസി പുരസ്കാരദാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു

MediaOne Logo

Web Desk

  • Updated:

    2023-09-29 18:10:42.0

Published:

29 Sept 2023 11:39 PM IST

മീഡിയവൺ മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ് മൂന്നാംഘട്ട പുരസ്കാരങ്ങൾ വിതരണം ചെയ്തു
X

ദുബൈ: മീഡിയവൺ മബ്റൂഖ് ഗൾഫ് ടോപ്പേഴ്സിന്റെ മൂന്നാംഘട്ട പുരസ്കാരങ്ങൾ അജ്മാനിൽ വിതരണം ചെയ്തു. അജ്മാൻ റെഡ്ക്രസന്റ് എമർജൻസി വിഭാഗം മേധാവി ഹുമൈദ് ഹമദ് ജുമ അൽ ശംസി പുരസ്കാരദാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. നാന്നൂറിലധികം വിദ്യാർഥികൾ ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി. യു.എ.ഇ സിലബസ് പ്ലസ്ടുവിൽ ഒന്നാമെത്തിയ മലയാളി വിദ്യാർഥി ഇബ്രാഹിം ഹസ്സാനെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു. പുരസ്കാര ജേതാക്കളിൽ നിന്ന് എമിറേറ്റ്സ് നാഷണൽ സ്കൂളിലെ നെവിൻ ബിനോയ് ഗോൾഡൻ വിസക്കായി തെരഞ്ഞെടുത്തു.

സി.ബി. എസ്. ഇ സിലബസിൽ ഉന്നതവിജയം നേടിയ വിദേശ വിദ്യാർഥികൾ ഉൾപ്പെടെ മീഡിയവണിന്റെ പുരസ്കാരം സ്വീകരിക്കാൻ എത്തിയിരുന്നു.

TAGS :

Next Story