Quantcast

ഖത്തറില്‍ നാലാം ഡോസ് വാക്സിന് ആരോഗ്യമന്ത്രാലയത്തിന്‍റെ അംഗീകാരം

60 വയസിന് മുകളിലുള്ളവര്‍ക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്കുമാണ് വാക്സിന്‍ സ്വീകരിക്കാന്‍ അനുമതി.

MediaOne Logo

Web Desk

  • Published:

    30 March 2022 6:17 PM GMT

ഖത്തറില്‍ നാലാം ഡോസ് വാക്സിന് ആരോഗ്യമന്ത്രാലയത്തിന്‍റെ അംഗീകാരം
X

ഖത്തറില്‍ നാലാം ഡോസ് വാക്സിന് ആരോഗ്യമന്ത്രാലയത്തിന്‍റെ അംഗീകാരം. 60 വയസിന് മുകളിലുള്ളവര്‍ക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്കുമാണ് അനുമതി. ഫൈസര്‍, മൊഡേണ‌ വാക്സിനുകള്‍ക്കാണ് അനുമതിയുള്ളത്.

അറുപത് വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരിലും വിട്ടുമാറാത്ത രോഗങ്ങളുള്ളവരിലും ബൂസ്റ്റര്‍ ഡോസ് എടുത്ത് നാല് മാസം കഴിയുന്നതോടെ, രോഗ പ്രതിരോധ‌ ശേഷി കുറയുന്നതായി കണ്ടെത്തിയതോടെയാണ് നാലാം ഡോസിന് അനുമതി. കാന്‍സര്‍ രോഗത്തിന് ചികിത്സ തേടുന്നവര്‍, അവയവമാറ്റം നടത്തിയ രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, രണ്ട് വര്‍ഷത്തിനുള്ളില്‍ സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തിയവര്‍. ജന്മനാ രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍. എച്ച്.ഐ.വി ബാധയുള്ളവര്‍, ഭേദമാകാത്ത വൃക്കരോഗമുള്ളവര്‍ തുടങ്ങിയവര്‍ക്ക് നാലാം ഡോസ് എടുക്കാവുന്നതാണ്. ബൂസ്റ്റര്‍ ഡോസ് എടുത്ത് ‌നാല് മാസം‌ പിന്നിട്ടാല്‍ നാലാം ഡോസ് എടുക്കാം, ഇങ്ങനെയുള്ളവര്‍ക്ക് പി.എച്ച്.സി.സികള്‍ വഴി വാക്സിന്‍ സ്വീകരിക്കാം.

TAGS :

Next Story