Quantcast

പ്രാര്‍‌ഥനാഭരിതം മിനാ താഴ്‍വര; ഇന്നു മുതല്‍ ജംറയില്‍‌ കല്ലേറ്

ഹജ്ജിന്‍റെ തിരക്കു പിടിച്ച ദിനം കഴിഞ്ഞതോടെ മിനായിലെ തമ്പുകളിലാണ് ഹാജിമാര്‍

MediaOne Logo

Web Desk

  • Updated:

    2022-07-10 01:19:13.0

Published:

10 July 2022 6:46 AM IST

പ്രാര്‍‌ഥനാഭരിതം മിനാ താഴ്‍വര; ഇന്നു മുതല്‍ ജംറയില്‍‌ കല്ലേറ്
X

മക്ക: ഹജ്ജിന്‍റെ തിരക്കു പിടിച്ച ദിനം കഴിഞ്ഞതോടെ മിനായിലെ തമ്പുകളിലാണ് ഹാജിമാര്‍. തിരക്ക് കാരണം ഇന്നലെ കഅ്ബാ പ്രദക്ഷിണം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ഹാജിമാര്‍ ഇന്ന് പൂർത്തിയാക്കും. ഇന്നു മുതല്‍ മൂന്ന് ദിനം ജംറയിലെ കല്ലേറാണ് ഹാജിമാര്‍ക്കുള്ള കര്‍മം.

പ്രാര്‍‌ഥനാഭരിതമാണ് മിനാ താഴ്‌വര. ഹജ്ജിന്‍റെ സുപ്രധാന ചടങ്ങുകള്‍ തീര്‍ന്നു. അവശേഷിക്കുന്നത് ജംറയിലെ സ്തൂപത്തില്‍ മൂന്ന് ദിവസം കല്ലേറ്. ഏതു ഘട്ടത്തിലും ജീവിതം പരിപൂര്‍ണ്ണമായി ദൈവത്തിന് സമര്‍പ്പിക്കുമെന്ന പ്രഖ്യാപനമാണ് ഈ കല്ലേറ്. മിനാ തന്പുകളില്‍ താമസിക്കുന്ന തീര്‍ഥാടകര്‍ അടുത്ത രണ്ട് ദിവസങ്ങള്‍ കൂടി കല്ലെറിഞ്ഞാണ് ഹജ്ജില്‍ നിന്നും വിടവാങ്ങുക. ഇന്നലെ തിരക്ക് കാരണം കഅ്ബാ പ്രദക്ഷിണവും സഫാ മര്‍വാ കുന്നുകള്‍ക്കിടയിലെ പ്രയാണവും പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവർ ഇന്നത് പൂർത്തിയാക്കും.

TAGS :

Next Story