അബഹയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പുതിയ കമ്പനി
അര്‍ദാര എന്ന പേരിലുള്ള കമ്പനിയുടെ പ്രഖ്യാപനം സൗദി കിരീടാവകാശി നിര്‍വഹിച്ചു.

ദമ്മാം: സൗദിയിലെ പ്രകൃതിരമണീയമായ അബഹ നഗരത്തിന്റെ വികസനത്തിനായി പുതിയ കമ്പനി രൂപീകരിച്ചു. അബഹ വാലി എന്ന പേരിലറിയപ്പെടുന്ന പ്രൊജക്ടിന്റെ നിര്‍മ്മാണത്തിനായാണ് പുതിയ കമ്പനി. അര്‍ദാര എന്ന പേരില്‍ രൂപീകരിച്ച കമ്പനിയുടെ പ്രഖ്യാപനം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നിര്‍വഹിച്ചു. ഇരുപത്തിയഞ്ച് ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതില്‍ വികസിപ്പിക്കുന്ന അല്‍വാദി പ്രൊജക്ട് കമ്പനിക്ക് കീഴില്‍ നടപ്പിലാക്കും.
സൗദിയുടെ ദേശീയ ടൂറിസം പദ്ധതിയുമായി യോജിപ്പിച്ചാണ് പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചത്. പ്രകൃതി രമണീയമായ അബഹ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതികളാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
പ്രാദേശികവും അന്തര്‍ദേശിയവുമായ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നഗരകേന്ദ്രമായി മാറ്റുകയാണ് അല്‍വാദി പദ്ധതി വഴി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ മുപ്പത് ശതമാനം ഏരിയ ഹരിതഭംഗിയോട് കൂടിയ തുറസ്സായ പാര്‍ക്കുകളും പതിനാറ് കിലോമീറ്റര്‍ നീളമുള്ള ജലകേന്ദ്രവും, പതിനേഴ് കിലോമീറ്റര്‍ സ്‌പോര്‍ട്‌സ് ട്രാക്കുകളും ഉള്‍പ്പെടുന്നു. ഇതിനു പുറമേ സാംസ്‌കാരിക സാമൂഹിക പരിപാടികള്‍ക്കുള്ള സൗകര്യങ്ങള്‍, ആഡംബര ഹോട്ടലുകള്‍, വാണിജ്യ മേഖലകള്‍, ബിസിനസ് ഡിസ്ട്രിക്റ്റുകള്‍, ഉയര്‍ന്ന നിലവാരമുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍, വില്ലകള്‍ എന്നിവയും ഒരുക്കും.
Adjust Story Font
16

