Quantcast

ഡിജിറ്റൽ സേവനങ്ങൾക്കായി അബൂദബിയിൽ പുതിയ വകുപ്പ്​

വിവിധ വകുപ്പുകളുടെ ഓൺലൈൻ സേവനം ലഭ്യമാക്കാൻ പുതിയ വകുപ്പ്​ സഹായിക്കും

MediaOne Logo

Web Desk

  • Updated:

    2023-09-29 18:28:20.0

Published:

29 Sep 2023 6:23 PM GMT

New department in Abu Dhabi for digital services, Abu Dhabi,  digital services, latest gulf news, ഡിജിറ്റൽ സേവനങ്ങൾക്കായി അബുദാബിയിൽ പുതിയ വകുപ്പ്, അബുദാബി, ഡിജിറ്റൽ സേവനങ്ങൾ, ഏറ്റവും പുതിയ ഗൾഫ് വാർത്തകൾ
X

അബൂദബി: സർക്കാർ തലത്തിൽ ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ട് അബൂദബിയിൽ​ പ്രത്യേക വകുപ്പിന്​ രൂപം നൽകി. അബൂദബി ഭരണാധികാരി എന്ന അധികാരം ഉപയോഗിച്ച്​ യു.എ.ഇ പ്രസിഡന്റാണ് പുതിയ​ വകുപ്പ്​ പ്രഖ്യാപിച്ചത്​. ഡിപാർട്ട്മെന്‍റ്​ ഓഫ്​ ഗവൺമെന്റ് എനാബ്ൾമെന്റ് എന്ന പേരിലാണ് പുതിയ വകുപ്പ്. അബൂദബി മീഡിയ ഓഫിസാണ്​ ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്​.

വിവിധ വകുപ്പുകളുടെ ഓൺലൈൻ സേവനം ലഭ്യമാക്കാൻ പുതിയ വകുപ്പ്​ സഹായിക്കും. മനുഷ്യ മൂലധനവും ഡിജിറ്റലൈസേഷനും വർധിപ്പിക്കുന്ന അബൂദബി സർക്കാർ സ്ഥാപനങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കുക. ഡിജിറ്റൽ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുക, സർക്കാർ സ്ഥാപനങ്ങളിലുടനീളം കാര്യക്ഷമതയും ഉൽപ്പാദനക്ഷമതയും കൂട്ടുന്നതിന്​ സഹകരണം വർദ്ധിപ്പിക്കുക തുടങ്ങിയവയാണ്​ വകുപ്പിന്‍റെ ലക്ഷ്യങ്ങൾ. അബൂദബി ഡിജിറ്റൽ അതോറിറ്റി, അബൂദബി സ്കൂൾ ഓഫ്​ ഗവൺമെന്‍റ്​, ഹ്യൂമൺ റിസോഴ്​സ്​ അതോറിറ്റി, ഡിപാർട്ട്​മെന്‍റ്​ ഓഫ്​ ഗവൺമെന്‍റ്​ സപോർട്ട്​ എന്നീ വകുപ്പുകൾക്ക്​ പകരമായിരിക്കും പുതിയ വകുപ്പ്​. സ്റ്റാറ്റിസ്റ്റിക്സ് സെന്‍റർ- അബൂദബി പുതിയ വകുപ്പിന്‍റെ അനുബന്ധ സ്ഥാപനമായി പ്രവർത്തിക്കുമെന്ന് മീഡിയ ഓഫീസ് അറിയിച്ചു.

​മെച്ചപ്പെട്ട ഉപഭോക്​തൃ സേവനം പ്രദാനം ചെയ്യുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനും തടസ്സമില്ലാത്ത സേവനങ്ങൾ ലഭ്യമാക്കുന്നതിനും സഹായിക്കുന്ന പുതിയ സാ​ങ്കേതിക വിദ്യകൾ സ്വീകരിക്കാൻ അബൂദബി ഭരണനേതൃത്വം പ്രതിജ്ഞാബദ്ധമാണെന്നും മീഡിയ ഓഫിസ്​ അറിയിച്ചു. 2021 ഒക്​ടോബറിൽ പുറത്തുവിട്ട 118 സ്മാർട്ട്​ നഗരങ്ങളുടെ ആഗോള റാങ്കിങ്ങിൽ 14 സ്ഥാനങ്ങൾ കൂടി കടന്ന്​ അബൂദബി 28ാം സ്ഥാനത്തെത്തിയിരുന്നു.

TAGS :

Next Story