Quantcast

റമദാനിൽ യാചന വേണ്ട; കർശന നടപടികളുമായി അധികൃ​തർ

യാചനയിലൂടെ വലിയ തുക വ്യക്​തികളും ഗ്രൂപ്പുകളും ശേഖരിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ്​ നടപടി കർശനമാക്കാനുള്ള തീരുമാനം

MediaOne Logo

Web Desk

  • Updated:

    2023-03-20 19:02:57.0

Published:

20 March 2023 6:53 PM GMT

No begging,  Ramadan, Authorities,strict measures,
X

ദുബൈ: റമദാനിൽ യാചനക്കെതിരെ യു.എ.ഇയിലുടനീളം ശക്​തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി വിവിധ എമിറേറ്റുകളിലെ പൊലീസ്​ അധികൃതർ. യാചനയിലൂടെ വലിയ തുക വ്യക്​തികളും ഗ്രൂപ്പുകളും ശേഖരിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ്​ നടപടി കർശനമാക്കാനുള്ള തീരുമാനം​.

യാചകർക്ക്​ പണമോ സഹായമോ ചെയ്യരുതെന്ന്​ താമസക്കാരോടും പൊലീസ്​ അധികൃതർ ആവശ്യപ്പെട്ടു​. സർക്കാറിൽ രജിസ്റ്റർ ചെയ്ത സംവിധാനങ്ങൾ വഴി മാത്രമായിരിക്കണം സംഭാവനകൾ നൽകേണ്ടത്​. യാചന നിയമപരമായി കുറ്റകൃത്യമായതിനാൽ ഒരുതരത്തിലും താമസക്കാർ ഇവ​രോട്​ ഇടപെടരുതെന്നും അധികൃതർ നിർദേശിച്ചു

രാജ്യത്തിന് പുറത്ത് നിന്നുള്ള സംഘടിത മാഫിയകളാണ് ഭൂരിഭാഗം യാചകരെയും റിക്രൂട്ട് ചെയ്യുന്നതെന്ന്​ വിവിധ എമിറേറ്റുകളിലെ പൊലീസ്​ ​ഉദ്യോഗസ്ഥർ വ്യക്​തമാക്കി​. റമദാൻ മാസത്തിൽ ധാനധർമങ്ങൾ വർധിപ്പിക്കുന്ന സന്ദർഭം മുതലെടുക്കാൻ ഇത്തരക്കാർ കൂടുതൽ യാചകരെ ഉപയോഗപ്പെടുത്തും. ഇക്കാര്യം മുന്നിൽ കണ്ടാണ്​ അധികൃ​തർ ശക്​തമായ നടപടിയുമായി രംഗത്തെത്തിയത്​. മോഷണം, കുട്ടികളെയും പ്രായമായവരെയും ചൂഷണം ചെയ്യൽ, നിയമവിരുദ്ധമായി പണം സ്വരൂപിക്കൽ എന്നിങ്ങനെ മറ്റ് കുറ്റകൃത്യങ്ങളിലേക്ക് ഭിക്ഷാടനം നയിക്കാനുള്ള സാധ്യതയുമുണ്ട്​.

കഴിഞ്ഞ വർഷം റമദാനിൽ 382 യാചകരും 222 വഴിയോര കച്ചവടക്കാരും ഉൾപ്പെടെ 604 പേരെയാണ്​ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത്​. ഭിക്ഷാടനവുമായി ബന്ധപ്പെട്ട്​ താമസക്കാരിൽ നിന്ന് 2,235 പരാതികൾ കഴിഞ്ഞ തവണ ലഭിച്ചിട്ടുണ്ട്​. 'ഭിക്ഷാടനം അനുകമ്പയുടെ തെറ്റായ ഒരു ആശയമാണ്' എന്ന കാപ്​ഷനിലാണ്​ ഇത്തവണ യാചനക്കെതിരായ കാമ്പയിൻ നടക്കുന്നത്​.

TAGS :

Next Story