Quantcast

സൗദിയിൽ വിദേശികളുടെ ലെവിയിൽ മാറ്റമില്ല; മൂല്യവർധിത നികുതിയും 15% തുടരും

സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾക്കും അവരുടെ കുടുംബത്തിനും ഏർപ്പെടുത്തിയതാണ് ലൈവി.

MediaOne Logo

Web Desk

  • Published:

    8 Dec 2022 7:01 PM GMT

സൗദിയിൽ വിദേശികളുടെ ലെവിയിൽ മാറ്റമില്ല; മൂല്യവർധിത നികുതിയും 15% തുടരും
X

സൗദിയിൽ വിദേശികൾക്കും അവരുടെ ആശ്രിതകർക്കും ഏർപ്പെടുത്തിയ ലെവിയിൽ മാറ്റമില്ല. കോവിഡ് സാഹചര്യത്തിൽ വർധിപ്പിച്ച നികുതിയും കുറയ്ക്കില്ല. സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആനാണ് തൽക്കാലം നിലവിലെ രീതി തുടരുമെന്ന് അറിയിച്ചത്.

സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾക്കും അവരുടെ കുടുംബത്തിനും ഏർപ്പെടുത്തിയതാണ് ലൈവി. ഒരു വിദേശിക്ക് മാത്രം ലെവി ഇനത്തിൽ ഇൻഷൂറൻസ് അടക്കം 12,000 റിയാലിലേറെ ചെലവ് വരും. ബജറ്റിലെ പ്രധാന വരുമാനം കൂടിയാണിത്. വിദേശികളുടെ എണ്ണം നിയന്ത്രിക്കാൻ കൊണ്ടുവന്നതായിരുന്നു ലെവി.

ഇതോടൊപ്പം സൗദിയിലെ മൂല്യവർധിത നികുതി (വാറ്റ്)യിലോ നിലവിൽ മാറ്റമുണ്ടാകില്ല. കോവിഡ് സാഹചര്യത്തിൽ അഞ്ച് ശതമാനത്തിൽ നിന്നും 15 ശതമാനമാക്കി വർധിപ്പിച്ചതാണ് നികുതി. സാമ്പത്തിക സാഹചര്യം മെച്ചപ്പെടുമ്പോൾ ഇതു കുറയ്ക്കുന്നത് പരിഗണിക്കുമെന്ന് സൗദി ധനകാര്യ മന്ത്രി മുമ്പ് പറഞ്ഞിരുന്നു.

നിലവിൽ ഇത് തുടരാനാണ് തീരുമാനം. സ്വകാര്യ മേഖലയിലെ നികുതി ഭാരം 16.8% ആണ്. ഇത് ആഗോളതലത്തിൽ ശുപാർശ ചെയ്യുന്നതിനേക്കാൾ കുറവാണെന്നും നികുതിഭാരം കുറയ്ക്കാൻ വിശദമായ പഠനം അനിവാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

TAGS :

Next Story