Quantcast

കൂടുതൽ താമസക്കാരെ അനുവദിക്കില്ല; അബൂദബിയിൽ അപ്പാർട്ട്മെന്റുകളിൽ പരിശോധന; നിയമലംഘകർക്ക്​ പിഴ

'നിങ്ങളുടെ വസതി, നിങ്ങളുടെ ഉത്തരവാദിത്വം' എന്ന കാമ്പയിനും തുടക്കമിട്ടു.

MediaOne Logo

Web Desk

  • Published:

    22 Dec 2022 6:38 PM GMT

കൂടുതൽ താമസക്കാരെ അനുവദിക്കില്ല; അബൂദബിയിൽ അപ്പാർട്ട്മെന്റുകളിൽ പരിശോധന; നിയമലംഘകർക്ക്​ പിഴ
X

അബൂദബി: അപ്പാർട്ട്​മെന്റുകളിൽ നിശ്ചിത എണ്ണത്തിൽ കൂടുതൽ താമസക്കാരെ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി അധികൃതർ. അടുത്ത വർഷം വ്യാപക പരിശോധനയ്ക്ക്​ തുടക്കം കുറിക്കും. നിയമലംഘകർക്ക് ദശലക്ഷം ദിർഹം പിഴയിടുമെന്നും അധികൃതർ വ്യക്തമാക്കി.

അബൂദബി നഗരസഭാ, ഗതാഗത വകുപ്പാണ്​ അപ്പാർട്ട്​മെന്റകൾക്ക്​ താക്കീത്​ നൽകിയത്​. 'നിങ്ങളുടെ വസതി, നിങ്ങളുടെ ഉത്തരവാദിത്വം' എന്ന കാമ്പയിനും തുടക്കമിട്ടു. അടുത്ത വർഷം ആദ്യപാദത്തിൽ തന്നെ നഗരത്തിലെ അപ്പാർട്ട്​മെന്റുകളിൽ പരിശോധന നടത്തും. നിയമലംഘകർ വലിയ തുക ഫൈൻ നൽകേണ്ടി വരും.

നിശ്ചിത അപ്പാർട്ട്​മെന്റുകളിലും റൂമുകളിലും അനുവദിച്ച എണ്ണത്തേക്കാൾ കൂടുതൽ പേർ തങ്ങുന്നത്​ സുരക്ഷയ്ക്ക്​ ഭീഷണിയാണെന്ന്​ അധികൃതർ പറഞ്ഞു. മുറികൾ വാടകയ്ക്കെടുത്തവർ​ അനധികൃതമായി മറ്റുള്ളവർക്ക്​ താമസം ഒരുക്കുന്നത്​ ഒരു നിലയ്ക്കും അനുവദിക്കില്ല.

അബൂദബി സിവിൽ ഡിഫൻസ്​ വിഭാഗവുമായി ​ചേർന്ന്​ ബോധവത്​കരണം നടത്തുകയാണ്​ കാമ്പയിൻ മുഖേന ലക്ഷ്യമിടുന്നത്​. താമസക്കാരും റിയൽ എസ്​റ്റേറ്റ്​ ഉടമകളും നിശ്ചിത എണ്ണത്തിൽ കൂടുതൽ പേരെ അപ്പാർട്ട്​മെന്റുകളിൽ അനുവദിക്കരുതെന്ന്​ അധികൃതർ നിർദേശിച്ചു. അബൂദബിയി​ലെ വിവിധ നഗരസഭകൾക്കു കീഴിലാണ്​ പരിശോധനാ കാമ്പയിൻ നടക്കുക.

TAGS :

Next Story