Quantcast

ഫലസ്​തീൻ, കശ്​മീർ, മ്യാൻമർ മനുഷ്യാവകാശ ലംഘനങ്ങൾ യു.എന്നില്‍ ഉന്നയിച്ച് ഒ.ഐ.സി രാജ്യങ്ങള്‍

കശ്​മീരുമായി ബന്ധപ്പെട്ട പ്രസ്​താവനക്കെതിരെ ഇന്ത്യ ശക്​തമായി രംഗത്തു വന്നു.

MediaOne Logo

Web Desk

  • Published:

    15 Sep 2021 6:01 PM GMT

ഫലസ്​തീൻ, കശ്​മീർ, മ്യാൻമർ മനുഷ്യാവകാശ ലംഘനങ്ങൾ യു.എന്നില്‍ ഉന്നയിച്ച് ഒ.ഐ.സി രാജ്യങ്ങള്‍
X

ഫലസ്​തീൻ, കശ്​മീർ, മ്യാൻമർ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി യു.എന്നിനു മുമ്പാകെ ഒ.ഐ.സി രാജ്യങ്ങൾ. ഫലസ്​തീൻ തടവുകാരോട്​ ഇസ്രായേൽ അനുവർത്തിക്കുന്ന ക്രൂരതകൾക്കെതിരെ ശക്​തമായ നടപടി ആവശ്യമാണെന്നും ഇസ്​ലാമിക രാജ്യങ്ങളുടെ പൊതുവേദിയായ​ ഒ.ഐ.സി വ്യക്​തമാക്കി. ഫലസ്​തീൻ ഉൾപ്പെടെ മൂന്നിടങ്ങളിലും സ്​ഥിതിഗതികൾ ഉത്​കണ്​ഠ സൃഷ്​ടിക്കുന്നതായും ഒ.ഐ.സി.

എന്നാൽ കശ്​മീരുമായി ബന്ധപ്പെട്ട പ്രസ്​താവനക്കെതിരെ ഇന്ത്യ ശക്​തമായി രംഗത്തു വന്നു. ഒ.​ഐ.സിയുടെ പേരിൽ 'പരാജയപ്പെട്ട രാജ്യ'മായ പാകിസ്​ഥാൻ നടത്തുന്ന വിലകുറഞ്ഞ പ്രസ്​താവനയാണിതെന്നും ഇന്ത്യ പറഞ്ഞു. യു.എൻ മനുഷ്യാവകാശ സമിതിക്കു മുമ്പാകെയാണ്​ ഒ.ഐ.സി പ്രതികരണം.

TAGS :

Next Story