Quantcast

ഒമാൻ 51ാം ദേശീയദിനം ആഘോഷിച്ചു; അന്നം തരുന്ന രാജ്യത്തോട് ഐക്യപ്പെട്ട് പ്രവാസി സമൂഹം

ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവിധ ആഘോഷ പരിപാടികൾ നടന്നു. പാതയോരങ്ങളും കെട്ടിടങ്ങളും ദേശീയ പതാകകൾ കൊണ്ടും വർണങ്ങൾ കൊണ്ടും അലങ്കരിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    18 Nov 2021 6:36 PM GMT

ഒമാൻ 51ാം ദേശീയദിനം ആഘോഷിച്ചു; അന്നം തരുന്ന രാജ്യത്തോട് ഐക്യപ്പെട്ട് പ്രവാസി സമൂഹം
X

ത്രിവർണ ശോഭയിൽ സുൽത്താനേറ്റ് ഓഫ് ഒമാൻ 51ാം ദേശീയദിനം ആഘോഷിച്ചു. കോവിഡ് പശ്ചാത്തലത്തിൽ കൂട്ടംകൂടലുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും ദേശസ്‌നേഹം പ്രകടിപ്പിച്ചും രാജ്യത്തിന് കൂറ് പ്രഖ്യാപിച്ചും ജനങ്ങൾ ആഘോഷത്തിൽ പങ്കാളികളായി.

ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവിധ ആഘോഷ പരിപാടികൾ നടന്നു. പാതയോരങ്ങളും കെട്ടിടങ്ങളും ദേശീയ പതാകകൾ കൊണ്ടും വർണങ്ങൾ കൊണ്ടും അലങ്കരിച്ചിട്ടുണ്ട്. റൂവി, മത്ര, അൽ ഖുവൈർ, ഗുബ്ര, ഗാല, അസൈബ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ദീപങ്ങൾ തെളിഞ്ഞു. സർക്കാർ, സ്വകാര്യസ്ഥാപനങ്ങളിലും ദേശീയദിനാഘോഷം നടന്നു. ആളുകൾ സംഘം ചേരുന്നതിന് വിലക്കുള്ളതിനാൽ സാമൂഹിക അകലം പാലിച്ചും കോവിഡ് പ്രതിരോധ നടപടികൾ പാലിച്ചും ആഘോഷങ്ങൾ കൂടുതലും ഓൺലൈൻ സംവിധാനങ്ങൾ വഴിയാണ് നടക്കുന്നത്. പൊതുപരിപാടികൾക്ക് വിലക്കുണ്ടായിരുന്നതിനാൽ സ്‌കൂളുകളിൽ വിപുലമായ പരിപാടികളൊന്നും നടന്നില്ല. അന്നം തരുന്ന രാജ്യത്തോട് ഐക്യപ്പെട്ട് പ്രവാസി സമൂഹവും ആഘോഷങ്ങളിൽ പങ്കു ചേർന്നു.

TAGS :

Next Story