Quantcast

വിസ സ്റ്റാമ്പിങ് നിർത്തൽ; റസിഡന്‍റ് കാർഡിന് പ്രധാന്യം വർധിക്കും

താമസരേഖ സംബന്ധമായ എല്ലാ ആവശ്യങ്ങൾക്കും ഒമാൻ അധികൃതർ നൽകുന്ന റസിഡന്റ് കാർഡുകൾ മതിയാകും.

MediaOne Logo

Web Desk

  • Published:

    30 Sep 2022 6:52 PM GMT

വിസ സ്റ്റാമ്പിങ് നിർത്തൽ; റസിഡന്‍റ് കാർഡിന് പ്രധാന്യം വർധിക്കും
X

മസ്കറ്റ്: ഒമാനിൽ പാസ്പോർട്ടുകളിൽ വിസ സ്റ്റാമ്പിങ് നിർത്തുന്നത് റസിഡന്‍റ് കാർഡിന് പ്രധാന്യം വർധിക്കും. പാസ്പോർട്ടുകളിൽ വിസ സ്റ്റാമ്പ് ചെയ്യാത്തത് യാത്രയെ ഒരു വിധത്തിലും ബാധിക്കില്ലെന്ന് ഒമാൻ അധികൃതർ അറിയിച്ചിട്ടുണ്ട്.

താമസരേഖ സംബന്ധമായ എല്ലാ ആവശ്യങ്ങൾക്കും ഒമാൻ അധികൃതർ നൽകുന്ന റസിഡന്റ് കാർഡുകൾ മതിയാകും. വിസ ഓൺലൈനിലൂടെ ആക്കുക വഴി താമസ രേഖകൾ പുതുക്കുന്നത് എളുപ്പമാക്കുകയാണ് അധികൃതർ ലക്ഷ്യമിടുന്നത്.

പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യാതിരിക്കുന്നതു കൊണ്ട് ഒമാനിൽ യാതൊരു പ്രയാസവും ഉണ്ടാവാനിടയില്ലെങ്കിലും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് വരുന്നവർക്ക് ബുദ്ധിമുട്ടാവുമോ എന്ന് ആണ് ചില പ്രവാസികളുടെ ആശങ്ക.

ഇനി യാത്രകൾക്കും മറ്റും റസിഡൻറ് കാർഡ് നിർബന്ധമാവുന്ന സാഹചര്യവുമുണ്ട്. ഇന്ത്യയിൽനിന്നും മറ്റും റസിഡന്റ് കാർഡുകൾ നഷ്ടപ്പെടുകയോ കാണാതാവുകയോ ചെയ്താൽ യാത്ര മുടങ്ങുകയും പുതിയ കാർഡുകൾ ഉണ്ടാക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടി വരും.

അതിനാൽ റസിഡന്റ് കാർഡുകൾക്ക് ഇനി പ്രധാന്യം വർധിക്കുന്നതായും ഇന്ത്യയിലേക്കും മറ്റും യാത്ര ചെയ്യുേമ്പാൾ റസിഡന്റ് കാർഡുകൾ കൈയിൽ കരുതുകയും അവ സൂക്ഷിക്കുകയും ചെയ്യണമെന്ന് സാമൂഹിക പ്രവർത്തകരും മറ്റും മുന്നറിയിപ്പ് നൽകുന്നു.

TAGS :

Next Story