Quantcast

വേൾഡ് ട്രാവൽ അവാർഡിൽ നേട്ടങ്ങൾ കരസ്ഥമാക്കി ഒമാൻ

50 രാജ്യങ്ങളിലായി 69 അവാർഡുകളാണ് വിതരണം ചെയ്തത്.

MediaOne Logo

Web Desk

  • Published:

    13 Nov 2022 1:08 AM IST

വേൾഡ് ട്രാവൽ അവാർഡിൽ നേട്ടങ്ങൾ കരസ്ഥമാക്കി ഒമാൻ
X

വേൾഡ് ട്രാവൽ അവാർഡിൽ നേട്ടങ്ങൾ കരസ്ഥമാക്കി ഒമാൻ. ട്രാവൽ, ടൂറിസം മേഖലകളിലെ ഒമ്പത് അവാർഡുകളാണ് ഒമാൻ കരസ്ഥമാക്കിയത്.

ഒമാൻ എയർപോർട്ടിന്‍റെ സഹകരണത്തോടെ നടത്തിയ അവാർഡിൽ എയർലൈനുകൾ, ഹോട്ടലുകൾ, അന്താരാഷ്ട്ര ടൂറിസം കമ്പനികൾ എന്നിവയുടെ 200ലധികം പ്രതിനിധികൾ പങ്കെടുത്തു.

അൽ ബുസ്താൻ പാലസ് ഹോട്ടലിൽ നടന്ന അവാർഡ് ദാന ചടങ്ങ് പൈതൃക- ടൂറിസം മന്ത്രി സലിം മുഹമ്മദ് അൽ മഹ്‌റൂഖി ഉദ്ഘാടനം ചെയ്തു. വേൾഡ് ട്രാവൽ അവാർഡിന്‍റെ 29ാമത് പതിപ്പിൽ 50 രാജ്യങ്ങളിലായി 69 അവാർഡുകളാണ് വിതരണം ചെയ്തത്.

ഒമാന്‍റെ സമ്പന്നമായ സാംസ്കാരികവും പൈതൃകവും അതിഥികൾക്ക് കാണിക്കാനുള്ള അവസരം കൂടിയാണിത്. ട്രാവൽ, ടൂറിസം മേഖലകളിൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഒമാൻ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ മത്സരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക മേഖലകളിലൊന്നായി ട്രാവൽ ആൻഡ് ടൂറിസം വ്യവസായം മാറിയിട്ടുണ്ട്.

TAGS :

Next Story