ഒമാനിലെ ഹോട്ടലുകളിൽ അതിഥികളുടെ എണ്ണത്തിൽ 10% വർധന
വരുമാനത്തിൽ 19% വർധനവ്

മസ്‌കത്ത്: ഒമാനിലെ ത്രീ സ്റ്റാർ മുതൽ ഫൈവ് സ്റ്റാർ വരെയുള്ള ഹോട്ടലുകൾ അതിഥികളുടെ വരവിലും വരുമാനത്തിലും വൻ വർധനവ് രേഖപ്പെടുത്തി. 2025 ഒക്ടോബർ അവസാനം വരെയാണ് വർധനവ് രേഖപ്പെടുത്തിയത്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷനാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. കണക്കുകൾ പ്രകാരം, 3-5 നക്ഷത്ര ഹോട്ടലുകളിൽ താമസിക്കുന്ന അതിഥികളുടെ എണ്ണം 2025 ഒക്ടോബർ അവസാനത്തോടെ 10.3 ശതമാനം വർധിച്ച് 18,95,159 ആയി. 2024 ലെ ഇതേ കാലയളവിൽ ഇത് 17,17,538 ആയിരുന്നു.
ഹോട്ടൽ വരുമാനത്തിലും വർധനവുണ്ടായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 18.6 കോടി റിയാലായിരുന്നു. എന്നാലിത് 19.4 ശതമാനം വർധിച്ച് 22.2 കോടി റിയാലിലെത്തി. ഹോട്ടലുകളിലെ താമസ നിരക്ക് 53.6 ശതമാനമായി ഉയർന്നു, 2024 ഒക്ടോബറിൽ ഇത് 47.2 ശതമാനമായിരുന്നു. 13.5 ശതമാനം വർധനവാണുണ്ടായത്.
Next Story
Adjust Story Font
16

