Quantcast

വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിലുകളിൽ കഴിയുന്നത് 139 ഇന്ത്യക്കാർ

രാജ്യസഭയിൽ സി.പി.ഐയുടെ ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് കേന്ദ്രമന്ത്രി വി.മുരളീധരൻ നൽകിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത്.

MediaOne Logo

Web Desk

  • Updated:

    2023-07-29 18:05:39.0

Published:

29 July 2023 5:42 PM GMT

വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിലുകളിൽ കഴിയുന്നത് 139 ഇന്ത്യക്കാർ
X

മസ്കത്ത്: വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിലുകളിൽ കഴിയുന്നത് 139 ഇന്ത്യക്കാർ. രാജ്യസഭയിൽ സി.പി.ഐയുടെ ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് കേന്ദ്രമന്ത്രി വി.മുരളീധരൻ നൽകിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത്.

വിശേഷ അവസരങ്ങളിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് പ്രത്യേക മാപ്പ് നൽകി സ്വദേശി, പ്രവാസി തടവുകാരെ മോചിപ്പിക്കാറുണ്ട്. തടവിലാക്കപ്പെട്ടവരുടെ ശിക്ഷാ കാലാവധി കഴിയുന്ന മുറക്ക് അവരുടെ വിവരങ്ങൾ ഇന്ത്യൻ എംബസിക്ക് ഒമാൻ അധികൃതർ കൈമാറും.

ഇങ്ങനെ മോചിപ്പിക്കപ്പെടുന്നവരുടെ രേഖകൾ ശരിയാക്കി എംബസിയാണ് ഇവരെ നാട്ടിലെത്തിക്കുന്നത്. ഒമാനിലെ ജയിലുകളിൽ കഴിയുന്നവരിൽ മലയാളികളും ഉണ്ടെന്നും ചിലരൊക്കെ നിസാര കേസുകളിൽ തടവിലായവരാണെന്നും പ്രവാസി കമ്മീഷൻ അംഗം പി.എം. ജാബിർ പറഞ്ഞു.

അതേസമയം, ആകെ 8,330 ഇന്ത്യക്കാരാണ് വിദേശരാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നതെന്ന് കേന്ദ്രസർക്കാറിന്‍റെ കണക്കുകൾ പറയുന്നു. തടവുകാരിൽ ഭൂരിഭാഗവും യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലാണുള്ളത്. പുറത്തുവിട്ട കണക്കുകൾ പ്രകാരം ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദിഅറേബ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളിലെ ജയിലുകളിൽ 4,630 ഇന്ത്യൻ തടവുകാരാണുള്ളത്.

TAGS :

Next Story