Quantcast

ഒമാനിൽ 15 പേർക്ക് കൂടി ഒമിക്രോൺ

പ്രതിരോധം ഊർജിതമാക്കുന്നതിന്റെ ഭാഗമായി ബൂസ്റ്റർ ഡോസിന്റെ ഇടവേള മൂന്ന് മാസമായി ആരോഗ്യ വകുപ്പ് കുറച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    21 Dec 2021 4:25 PM GMT

ഒമാനിൽ 15 പേർക്ക് കൂടി ഒമിക്രോൺ
X

ഒമാനിൽ 15 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 17 ആയി ഉയർന്നു. ഒമാനിൽ ഒമിക്രോൺ കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ബൂസ്റ്റർ ഡോസെടുക്കാൻ സുപ്രീം കമ്മിറ്റി നിർദേശിച്ചിരിക്കുകയാണ്. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഒത്തുചേരലുകൾ ഒഴിവാക്കുക, കൈകൾ വൃത്തിയായി കഴുകുക തുടങ്ങിയ പ്രതിരോധ നടപടികൾ പൂർണമായും പാലിക്കണമെന്നും സുപ്രീം കമ്മിറ്റി നിർദേശിച്ചു.

പുതുതായി ഒമിക്രോൺ സ്ഥിരീകരിച്ചവർ നിരീക്ഷണത്തിൽ കഴിയുകയാണ്. പുതിയ വകഭേദങ്ങളെ നേരിടാൻ ബൂസ്റ്റർ ഡോസ് എടുക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. വാക്‌സിൻ ഡോസുകളുടെ ഫലപ്രാപ്തി ഒരു കാലയളവിന് ശേഷം കുറയും. ബൂസ്റ്റർ ഡോസ് ഒമിക്രോണിനെതിരെ 70 മുതൽ 75 ശതമാനം വരെ സംരക്ഷണം നൽകും. മഹാമാരിക്കെതിരെയുള്ള പ്രതിരോധം ഊർജിതമാക്കുന്നതിന്റെ ഭാഗമായി ബൂസ്റ്റർ ഡോസിന്റെ ഇടവേള മൂന്ന് മാസമായി ആരോഗ്യ വകുപ്പ് കുറച്ചിട്ടുണ്ട്. ഒമാനിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ 18 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചിരുന്നു.

15 more affected by Omikron in Oman

TAGS :

Next Story