Quantcast

വിമാന സർവീസ് വർധിച്ചു; സലാല വിമാനത്താവളത്തിൽ പീക്ക് വേനൽക്കാല സീസണിൽ 1.54 ലക്ഷം യാത്രികർ

വന്നിറങ്ങിയ യാത്രക്കാരുടെ എണ്ണത്തിൽ 8% വർധന

MediaOne Logo

Web Desk

  • Updated:

    2026-08-12 11:47:27

Published:

12 Aug 2026 4:56 PM IST

1.55 Lakh Passengers at Salalah Airport During Peak Summer Season
X

സലാല: ഈ വർഷത്തെ പീക്ക് വേനൽക്കാല യാത്രാ സീസണിൽ സലാല വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരുടെ എണ്ണത്തിൽ 8% വർധന. 2026 ജൂൺ 21-നും ജൂലൈ 31-നും ഇടയിലാണ് യാത്രക്കാരുടെ എണ്ണത്തിൽ 8% വർധന രേഖപ്പെടുത്തിയത്. മുൻ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ചാണ് വർധന. ഈ കാലയളവിൽ 1,54,529 യാത്രക്കാരാണ് വിമാനത്താവളം വഴി എത്തിയത്. ഒമാൻ ന്യൂസ് ഏജൻസിയാണ് (ONA) കണക്കുകൾ പുറത്തുവിട്ടത്.

വിമാനങ്ങളുടെ എണ്ണം വർധിച്ചതോടെയാണ് യാത്രക്കാരുടെ എണ്ണം വർധിച്ചത്. 2026 ജൂൺ 21-നും ജൂലൈ 31-നും ഇടയിൽ സലാല വിമാനത്താവളം വഴി 1,758 വിമാനങ്ങളാണ് സർവീസ് നടത്തിയത്. 2025-ലെ സമാന കാലയളവിൽ 1,637 വിമാനങ്ങളായിരുന്നു സർവീസ് നടത്തിയിരുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 7% വർധനവാണുണ്ടായത്.

TAGS :

Next Story