Quantcast

1800 മീറ്റർ നീളം; ഒമാനിൽ സിപ്പ്ലൈൻ പദ്ധതി നാടിന് സമർപ്പിച്ചു

ഒമാൻ അഡ്വഞ്ചർ സെന്ററിന്റെ പ്രധാന ഇനങ്ങളിലൊന്നാണ് സിപ്‌ലൈൻ പദ്ധതി.

MediaOne Logo

Web Desk

  • Published:

    29 April 2023 1:45 AM IST

1800 മീറ്റർ നീളം; ഒമാനിൽ സിപ്പ്ലൈൻ പദ്ധതി നാടിന് സമർപ്പിച്ചു
X

മസ്കത്ത്: ഒമാനിൽ ലോകത്തിലെ ഏറ്റവും വലിയ നീളം കൂടിയ സിപ്പ്ലൈൻ പദ്ധതി നാടിന് സമർപ്പിച്ചു. ജലത്തിന് മുകളിലൂടെയുള്ള ലോകത്തിലെ ഏറ്റവും നീളമേറിയ സിപ്പ്ലൈൻ എന്ന ഗിന്നസ് വേൾഡ് റെക്കോർഡും ലഭിച്ചു.

ഒമാനിലെ മുസുന്ദം ഗവർണറേറ്റിലെ സിപ്പ്ലൈനും ഒമാൻ അഡ്വഞ്ചർ സെന്ററും ഗവർണർ സയ്യിദ് ഇബ്രാഹിം ബിൻ സഈദ് അൽ ബുസൈദി ഉദ്ഘാടനം നിർവഹിച്ചു. ഒമാൻ അഡ്വഞ്ചർ സെന്ററിന്റെ പ്രധാന ഇനങ്ങളിലൊന്നാണ് സിപ്‌ലൈൻ പദ്ധതി.

ഖസബ് വിലായത്തിൽ ഒമാൻ ടൂറിസം ഡെവലപ്‌മെന്‍റ കമ്പനി ആണ് പദ്ധതിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്. ജബൽ ഫിറ്റിൽ നിന്ന് ആരംഭിച്ച് ഖോർ ഖാദിയുടെയും മോഖി പ്രദേശത്തിന്‍റെയും മനോഹരമായ ഭൂപ്രകൃതിയിലൂടെ കടന്നുപോകുന്ന തരത്തിൽ 1800 മീറ്റർ നീളത്തിലാണ് സിപ്പ്ലൈനുള്ളത്.

220 മീറ്റർ ആണ് സിപ്പ്ലൈൻന്റെ ഉയരം. പദ്ധതി യാഥാർഥ്യമായതോടെ സാഹസികത ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികൾക്ക് മുസന്ദത്തിന്റെയും ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളുടെയും മനോഹാരിത അനുഭവിക്കാൻ കഴിയും.

TAGS :

Next Story