ലോകപ്പ്​ ഫ്​ടുബാൾ യോഗ്യതയുടെ നിർണായക മത്സരത്തിൽ ഒമാന്​ തോൽവി.

ബോഷറിലെ സുൽത്താൻ ഖാബൂസ് ബിൻ സയീദ് സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജപ്പാനോട്​ ഒരുഗോളിനാണ്​ തോൽവി വഴങ്ങിയത്​​.

MediaOne Logo

Binu S Kottarakkara

  • Updated:

    2021-11-16 22:18:49.0

Published:

16 Nov 2021 10:18 PM GMT

ലോകപ്പ്​ ഫ്​ടുബാൾ യോഗ്യതയുടെ നിർണായക മത്സരത്തിൽ ഒമാന്​ തോൽവി.
X

ലോകപ്പ്​ ഫ്​ടുബാൾ യോഗ്യതയുടെ നിർണായക മത്സരത്തിൽ ഒമാന്​ തോൽവി. ബോഷറിലെ സുൽത്താൻ ഖാബൂസ് ബിൻ സയീദ് സ്​റ്റേഡിയത്തിൽ സ്വന്തം കാണികൾക്കു മുന്നിൽ നടന്ന മത്സരത്തിൽ ജപ്പാനോട്​ ഒരുഗോളിനാണ്​ തോൽവി വഴങ്ങിയത്​​. ഇതോടെ ലോകകപ്പ്​ സ്വപ്​നം ഏകദേശം പൊലിഞ്ഞു. 81ാം മിനിറ്റിൽ ജൂനിയ​േട്ടാ ആണ്​ ജപ്പാന്​​ വേണ്ടി വലകുലുക്കിയത്​. കളിയുടെ ആദ്യ മിനുട്ടു മുതല്‍ ആക്രമിച്ചു കളിച്ച ജപ്പാന്‍ ടീം നിരവധി തവണയാണ് ഒമാന്‍ ഗോള്‍മുഖത്ത് ഭീതി സൃഷ്​ടിച്ചത്. പ്രതിരോധത്തിലൂന്നിയായിരുന്നു ഒമാന്‍ കളിച്ചത്. ആറു മത്സരങ്ങളിൽ നിന്ന്​ 12പോയൻറുമായി ജപ്പാൻ ​ ഗ്രൂപ്പ്​ ബിയിൽ രണ്ടാം സ്​ഥാനത്ത്​ എത്തി. ഇത്രയു മത്സരങ്ങളിൽനിന്ന്​ 18 പോയിൻറ്​ ഉള്ള സൗദി അറേബ്യയാണ്​ ഗ്രൂപ്പിൽ ഒന്നാം സ്​ഥാനത്തുള്ളത്​. 11 പോയൻറുള്ള ആസ്​ത്രേലിയ, ഏഴ്​ പോയൻറുമായി ഒമാൻ ​ മൂന്നും നാലും സ്​ഥാനത്തുള്ളത്​.

TAGS :

Next Story