ഒമാനിൽ ക്ലോറിൻ വാതകം ചോർന്ന് 42 പേർക്ക് പരിക്ക്

ഒമാനിൽ ക്ലോറിൻ വാതകം ചോർന്ന് 42 പേർക്ക് പരിക്കേറ്റതായി സിവിൽ ഡിഫൻസ് അറിയിച്ചു. സുഹാറിലെ മുവൈലിഹ് ഇൻഡസ്ട്രിയൽ സിറ്റിയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സംഘം സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ നടത്തുകയും വാതക ചോർച്ച തടയുകയും ചെയ്തു.
ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ നിർദ്ദേശിച്ച സുരക്ഷ മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16

