Quantcast

ഒമാനി സമൂഹം സഹിഷ്ണുതയുള്ളവരാണെന്ന് 90.9% പ്രവാസികൾ; സഹിഷ്ണുത സർവേ റിപ്പോർട്ട് പുറത്ത്

സഹിഷ്ണുത സൂചികയിൽ 0.2 ശതമാനത്തിന്റെ നേരിയ വർധനവ്

MediaOne Logo

Web Desk

  • Published:

    28 April 2025 1:07 PM IST

Omani citizens should be employed in foreign-owned companies: Ministry of Commerce and Investment Promotion
X

മസ്‌കത്ത്: ഒമാനി സമൂഹം സഹിഷ്ണുതയുള്ളവരാണെന്ന് 90.9% പ്രവാസികൾ അഭിപ്രായപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ നടത്തിയ 2025 ലെ സഹിഷ്ണുത സർവേ റിപ്പോർട്ട് (പബ്ലിക് സർവേ ഓൺ ടോളറൻസ്). ജനുവരി 13 നും 23 നും ഇടയിലാണ് സർവേ നടത്തിയത്. 2024 ൽ രേഖപ്പെടുത്തിയ 90.7% ൽ നിന്ന് നേരിയ വർധനവുണ്ട് ഈ വർഷം. പ്രവാസികളുടെ സ്വീകാര്യതയും സംയോജനവും അളക്കുന്ന സഹിഷ്ണുത സൂചിക മുൻ സർവേയെ അപേക്ഷിച്ച് 0.2% ആണ് വർധിച്ചത്.

പ്രധാന കണ്ടെത്തലുകൾ

  • 95.6% പ്രവാസികളും ഒമാനികളിൽ നിന്ന് വിവേചനമോ മോശം പെരുമാറ്റമോ അനുഭവിച്ചിട്ടില്ലെന്ന് പറഞ്ഞു, ഒരു വർഷം മുമ്പ് ഇത് 93.6% ആയിരുന്നു. അതേസമയം, പ്രതികരിച്ചവരിൽ 90.4% പേരും സാംസ്‌കാരിക വ്യത്യാസങ്ങൾക്കിടയിലും സമൂഹം തങ്ങളെ അംഗീകരിക്കുന്നതായി വ്യക്തമാക്കി, 2024-ൽ ഇത് 92% ആയിരുന്നു.
  • 86.7% പ്രവാസികൾക്കും ദൈനംദിന വിഷയങ്ങളിൽ തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യം ലഭിക്കുന്നതായി റിപ്പോർട്ടിൽ പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ കഴിഞ്ഞ വർഷത്തെ 86.6% ന് അടുത്ത് തന്നെയാണ് ഇക്കുറിയും.
  • ലിംഗഭേദത്തെയും പ്രായത്തെയും അടിസ്ഥാനമാക്കിയുള്ള വ്യതിയാനങ്ങൾ സർവേ എടുത്തുകാണിച്ചു. പുരുഷ പ്രവാസികൾ 96.5% എന്ന ഉയർന്ന വിവേചനരഹിതമായ നില റിപ്പോർട്ട് ചെയ്തു, സ്ത്രീകളിൽ ഇത് 93.4% ആണ്. 50 വയസ്സിനു മുകളിലുള്ള പ്രവാസികൾ അനുഭവിച്ച വിവേചനരാഹിത്യത്തിന്റെ ഏറ്റവും ഉയർന്ന നിരക്ക് 97.5% ആണ്. 18-29 വയസ്സ് പ്രായമുള്ളവരിൽ 96.5% ഉം 30-49 വയസ്സ് പ്രായമുള്ളവരിൽ 95% ഉം ആണ്.
  • സാമൂഹിക സ്വീകാര്യതയിൽ 93.9% സ്ത്രീ പ്രവാസികളും അംഗീകരിക്കപ്പെട്ടതായി റിപ്പോർട്ടിൽ പറഞ്ഞു. പുരുഷന്മാരിൽ ഇത് 89.2% ആണ്. 50 വയസ്സിനു മുകളിലുള്ള പ്രവാസികൾക്കിടയിലാണ് ഏറ്റവും കൂടുതൽ സ്വീകാര്യത രേഖപ്പെടുത്തിയത് - 94.6%, അതേസമയം 18-29 പ്രായക്കാർക്കിടയിലാണ് ഏറ്റവും കുറവ് - 86.8%.
  • ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ 87.1% പുരുഷ പ്രവാസികൾ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞു. 85.8% സ്ത്രീകളാണ് അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞത്. 50 വയസ്സിനു മുകളിലുള്ള പ്രവാസികൾക്കാണ് ഏറ്റവും ഉയർന്ന സ്വാതന്ത്ര്യം ലഭിച്ചത് - 89.6%. 30-49 പ്രായക്കാർക്കിടയിൽ 86.2%, 18-29 പ്രായക്കാർക്കിടയിൽ 85.9% എന്നിങ്ങനെയാണ് ഇതര കണക്കുകൾ.
  • വിവേചനത്തിന്റെ അഭാവം, സാംസ്‌കാരിക വ്യത്യാസങ്ങൾക്കിടയിലും പ്രവാസികളുടെ സാമൂഹിക സ്വീകാര്യത, ദൈനംദിന വിഷയങ്ങളിലെ ആവിഷ്‌കാര സ്വാതന്ത്ര്യം എന്നിങ്ങനെ മൂന്ന് പ്രധാന സൂചകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് സഹിഷ്ണുത സൂചിക.
  • എല്ലാ ഗവർണറേറ്റുകളിലുമായി വ്യത്യസ്ത ലിംഗഭേദങ്ങളിലും പ്രായപരിധിയിലുമുള്ള 1,425 പ്രവാസികളുടെ ലളിതമായ റാൻഡം സാമ്പിൾ ഉൾക്കൊള്ളുന്ന ഇലക്ട്രോണിക് ചോദ്യാവലി ഉപയോഗിച്ച് ടെലിഫോൺ അഭിമുഖങ്ങൾ വഴിയാണ് പോൾ നടത്തിയത്.
TAGS :

Next Story