Quantcast

മ​സ്ക​ത്തിൽ കെ എംസിസിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും കൺവൻഷനും സംഘടിപ്പിച്ചു

കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    26 Feb 2024 6:14 PM GMT

മ​സ്ക​ത്തിൽ കെ എംസിസിയുടെ  ആഭിമുഖ്യത്തിൽ കുടുംബ സംഗമവും കൺവൻഷനും സംഘടിപ്പിച്ചു
X

മ​സ്ക​ത്ത്​: കെഎംസിസി കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും കൺവൻഷനും സംഘടിപ്പിച്ചു. മ​സ്ക​ത്ത്​ കെഎംസിസി കേന്ദ്ര കമ്മറ്റി സെക്രട്ടറി ഷാനവാസ് മൂവാറ്റുപുഴ ഉൽഘാടനം ചെയ്തു.

ഷാ റസാഖ് എരുമേലി അധ്യക്ഷത വഹിച്ചു. ഷമീർ പാറയിൽ, വാഹിദ് ബർക്ക, അബ്ദുൽ അസീസ്, സിദ്ധിഖ് എ പി, യാക്കൂബ് തിരൂർ, തുടങ്ങിയവർ സംസാരിച്ചു. പത്തനംതിട്ട പാർലമെന്റ് മണ്ഡലം എം പി ആന്റോ ആന്റണി, കോട്ടയം പാർലമെന്റ് മണ്ഡലം യുഡിഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് , കോട്ടയം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അസീസ് ബഡായിൽ, ജനറൽ സെക്രട്ടറി റഫീഖ് മണിമല എന്നിവർ ഓൺലൈനിൽ സംസാരിച്ചു.

കെ യു ഇസ്മായിൽ, ഷാഹുൽ ഹമീദ് എന്നിവരെ ആദരിച്ചു. മ​സ്ക​ത്ത്​കെഎംസിസി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി നൈസാം ഹനീഫ് സ്വാഗതവും ട്രഷറർ ഫൈസൽ മുഹമ്മദ് വൈക്കം നന്ദിയും പറഞ്ഞു. ഡോക്ടർ ജാസ്മിൻ നിഷാദ് നയിച്ച പഠന ക്‌ളാസും കുട്ടികളുടെ കലാ കായിക മത്സരങ്ങളും ഗെയിമുകളും പരിപാടിയുടെ ഭാഗമായി അരങ്ങേറി.

TAGS :

Next Story