Quantcast

മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    26 Jun 2023 12:24 AM IST

Henna competition
X

ഇഖ്റ കെയര്‍ വനിത വിഭാഗം പെരുന്നാളിനോടനുബന്ധിച്ച് സലാലയില്‍ മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിച്ചു. ഇഖ്റ അക്കാദമിയില്‍ നടന്ന പരിപാടി ഹേമ ഗംഗാധരന്‍ ഉദ്‌ഘാടനം ചെയ്തു.

നാല്‍‌പത് പേര്‍ പങ്കെടുത്ത മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ സുമയ്യ ജബ്ബാര്‍ ഒന്നം സ്ഥനവും ഹമീഷ രണ്ടാം സ്ഥാനവും നേടി. ലിദിയ ജസ്റ്റസ് ,റൈഹാന നവാസ് എന്നിവര്‍ മൂന്നമതെത്തി.

ജൂനിയര്‍ വിഭാഗത്തില്‍ ഫിയോണ ഒന്നാം സ്ഥാനവും ഫാത്തിമ സഫര്‍ രണ്ടാം സ്ഥാനവും ശിവന്യ മൂന്നാമതുമെത്തി. സലാല അടുക്കള കണ്‍വീനര്‍ ഷാഹിദ കലാം , റംസീന, നസ്രിയ തങ്ങള്‍ , ആരിഫ റസാഖ് , ഫെമിന ഫൈസല്‍, സഫ്‌ന നസീര്‍ എന്നിവര്‍ സംബന്ധിച്ചു.

TAGS :

Next Story