Quantcast

ഒമാൻ സുല്‍ത്താന്‍ന്റെ വികസന മുന്നേറ്റങ്ങള്‍; 2022ലേക്ക് ഒരു തിരിഞ്ഞു നോട്ടം

ഒമാൻ സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ നേതൃത്വത്തില്‍ നടത്തിയ വികസന മുന്നേറ്റങ്ങള്‍ക്കാണ് 2022 സാക്ഷിയായത്

MediaOne Logo

Web Desk

  • Updated:

    2022-12-30 18:53:27.0

Published:

31 Dec 2022 12:13 AM IST

ഒമാൻ സുല്‍ത്താന്‍ന്റെ വികസന മുന്നേറ്റങ്ങള്‍; 2022ലേക്ക് ഒരു തിരിഞ്ഞു നോട്ടം
X

കോവിഡ് മഹാമാരിയുടെ ആഘാതത്തിൽ നിന്നും ഒമാൻ മുക്തമായ വർഷമായിരുന്നു 2022. എണ്ണ വില വർധനവ് രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ പുത്തനുണർവ് നൽകി. ടൂറിസം മേഖലയും സജീവമായി.

ഒമാൻ സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ നേതൃത്വത്തില്‍ നടത്തിയ വികസന മുന്നേറ്റങ്ങള്‍ക്കാണ് 2022 സാക്ഷിയായത്. വിദേശ നിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ മലയാളികളുൾപ്പെടെ നിരവധി പേർക്ക് ദീർഘകാല വിസ നൽകി. സുൽത്താന്‍റെ നിർദ്ദേശം പ്രകാരം വിദേശികളുടെ വിസ നിരക്കുകൾ കുറച്ചു. പുതുചരിത്രത്തിലേക്ക് വഴി തുറന്ന് വനിത ടാക്സി സർവിസിനും തുടക്കമായി.

60വയസ് കഴിഞ്ഞ വിദേശ തൊഴിലാളികളുടെ വിസ പുതുക്കി നൽകാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചത് നിരവധി വിദേശ തൊഴിലാളികൾക്ക് ആശ്വാസമായി . വടക്കൻ അറബിക്കടലിലെ മയക്കുമരുന്ന് കടത്ത് തടയാൻ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ ഒമാൻ ധാരണയിലെത്തി. ഒമാനിൽ നിക്ഷേപ സൗഹൃദ അന്തരീക്ഷം ഉണ്ടാക്കുന്നതിനായി 500 ലധികം സേവനങ്ങൾക്ക് പ്രഖ്യാപിച്ച ഫീസിളവുകൾ നിലവിൽ വന്നു. കാഴ്ചപ്പാടുകളിലും പ്രവൃത്തിപദത്തിലും മാതൃകകള്‍ തീര്‍ത്ത് മുന്നോട്ടുള്ള പ്രയാണത്തിലാണ് സുല്‍ത്താൻ നാട്. ഒമാന്‍ വിഷന്‍ 2040 പദ്ധതി അതിന്റെ നട്ടെല്ലാകും.

TAGS :

Next Story