Quantcast

സലാല വാദി ദര്‍ബാത്തില്‍ തൃശൂര്‍ സ്വദേശി മുങ്ങി മരിച്ചു

MediaOne Logo

Web Desk

  • Published:

    30 Jun 2023 5:14 PM IST

സലാല വാദി ദര്‍ബാത്തില്‍ തൃശൂര്‍ സ്വദേശി മുങ്ങി മരിച്ചു
X

സലാല: ദുബൈയില്‍നിന്ന് അവധി ആഘോഷിക്കാനെത്തിയ മലയാളി സലാലയിലെ വാദി ദര്‍‌ബാത്തില്‍ മുങ്ങി മരിച്ചു. തൃശൂർ കരൂപടന്ന സ്വദേശി ചാണേലി പറമ്പില്‍ സാദിഖ് (29) ആണ്‌ മരിച്ചത്. ഇന്ന്‌ രാവിലെ പത്തരക്കാണ്‌ അപകടം. വാദി ദര്‍ബാത്തില്‍ നീന്താന്‍ ശ്രമിക്കവെ ചെളിയില്‍ പൂണ്ട് പോവുകയായിരുന്നു. സിവില്‍ ഡിഫന്‍സ് ഉടന്‍ സ്ഥലത്തെത്തി ഇവരെ കരക്ക് കയറ്റിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം സുല്‍‌ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.

അബൂദാബിയിലുള്ള ബന്ധുക്കളോടൊപ്പമാണ്‌ സാദിഖ് സലാലയിലെത്തിയത്. പിതാവ് ദീര്‍ഘനാളായി ഷാര്‍ജ മുനിസിപ്പാലിറ്റി ജീവനക്കാരനാണ്‌. ചെളി നിറഞ്ഞ് കിടക്കുന്ന വാദി ദര്‍ബാത്തില്‍ കുളിക്കാനിറങ്ങുന്നവര്‍ ഇവിടെ മുന്‍‌പും അപകടത്തില്‍ പെട്ടിട്ടുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സാമുഹ്യ പ്രവര്‍‌ത്തകന്‍ അബ്‌ദുല്‍ കലാം അറിയിച്ചു.

TAGS :

Next Story