Quantcast

അൽ ജദീദ് എക്‌സ്‌ചേഞ്ചിന്റെ പുതിയ ശാഖ പ്രവർത്തനമാരംഭിച്ചു

MediaOne Logo

Web Desk

  • Published:

    15 Aug 2022 10:59 AM GMT

അൽ ജദീദ് എക്‌സ്‌ചേഞ്ചിന്റെ   പുതിയ ശാഖ പ്രവർത്തനമാരംഭിച്ചു
X

അൽ ജദീദ് എക് സ്‌ചേഞ്ചിന്റെ പുതിയ ശാഖ സലാല സനായിയ്യയിൽ പ്രവർത്തനമാരംഭിച്ചു. റവാസ്‌കോ ഷോപ്പിങ് സെന്ററിലാണ് പുതിയ ബ്രാഞ്ച് പ്രവർത്തനം തുടങ്ങിയത്. ഉദ്ഘാടന ചടങ്ങിൽ നിരവധി പേർ സംബന്ധിച്ചു.

അൽ ജദീദ് എക്‌സ്‌ചേഞ്ചിന്റെ മുപ്പത്തിയഞ്ചാമത് ശാഖ ചെയർമാൻ ബഖീത് ജദീദ് ജദാദ് അൽ കതീരിയാണ് ഉദ്ഘാടനം ചെയ്തത്. ട്രാഫിക് സിഗ്‌നലിന് സമീപം അൽ റവാസ്‌കോ ഷോപ്പിങ് സെന്ററിലാണ് പുതിയ ബ്രാഞ്ച്. ചടങ്ങിൽ റവാസ്‌കോ എം.ഡി സൈദ് അവാദ് ഉമർ അൽ റവാസ് , അൽ ജദീദ് ഓപറേഷൻ മാനേജർ നിയാസ് കബീർ , ഏരിയ മാനേജർ മുഹമ്മദ് ബഷീർ, ട്രഷറി ഹെഡ് അജയ് കുമാർ എന്നിവരും സംബന്ധിച്ചു. പ്രവാസി തൊഴിലാളികൾ കൂടുതലുള്ള ഇവിടെ ധനവിനിമയം കൂടുതൽ എളുപ്പത്തിലാകും.

ഇന്ത്യ , പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, ഫിലിപ്പീൻസ് തുടങ്ങി മുഴുവൻ രാജ്യങ്ങളിലേക്കും പണം അയക്കനും സ്വീകരിക്കാനും ഇവിടെ സൗകര്യമൊരുക്കും. കറൻസി വിനിമയവും മൊബൈൽ, ടി.വി റീചാർജിങ് സൗകര്യവും ഉള്ളതായി അൽ ജദീദ് എക് സ്‌ചേഞ്ച് അധികൃതർ അറിയിച്ചു.

TAGS :

Next Story