Quantcast

ഒമാനിൽ പാർപ്പിട കെട്ടിടത്തിന് മുകളിൽ പാറ വീണു; 17 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല

MediaOne Logo

Web Desk

  • Published:

    18 Oct 2024 5:03 PM IST

A rock fell on a residential building in Muttrah Wilayah, Oman.
X

മസ്‌കത്ത്: ഒമാനിലെ മത്ര വിലായത്തിൽ പാർപ്പിട കെട്ടിടത്തിന് മുകളിൽ പാറ വീണു. തുടർന്ന് 17 താമസക്കാരെ അധികൃതർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മസ്‌കത്തിലെ സിവിൽ ഡിഫൻസ് ആൻഡ് എമർജൻസി അതോറിറ്റി സംഘം സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് എമർജൻസി അതോറിറ്റി എക്സിൽ അറിയിച്ചു.

TAGS :

Next Story