മഅ്ദനിക്ക് പ്രവാസികളുടെ പിന്തുണയും പ്രാർത്ഥനയും വേണം: അജിത് കുമാർ ആസാദ്

MediaOne Logo

Web Desk

  • Updated:

    2023-03-19 15:10:03.0

Published:

19 March 2023 3:10 PM GMT

മഅ്ദനിക്ക് പ്രവാസികളുടെ പിന്തുണയും   പ്രാർത്ഥനയും വേണം: അജിത് കുമാർ ആസാദ്
X

കടുത്ത മനുഷ്യാവകാശ ലംഘനം നേരിടുന്ന അബ്ദുന്നാസർ മഅ്ദനിക്ക് പ്രവാസി സമൂഹത്തിന്റെ പിന്തുണയും പ്രാർത്ഥനയും ഉണ്ടാവണമെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ ആസാദ് പറഞ്ഞു.

പി.സി.എഫ് സലാലയിൽ സംഘടിപ്പിച്ച പ്രവാസി സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമത്വം23 എന്ന പേരിൽ വുമൻസ് ഹാളിൽ നടന്ന പരിപാടി അബു തഹ്‌നൂൻ എം.ഡി ഒ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. പി.സി.എഫ് പ്രസിഡന്റ് റസാഖ് ചാലിശ്ശേരി അധ്യക്ഷത വഹിച്ചു.

ഒ. അബ്ദുൽ ഗഫൂർ, അൽ അക്മാർ നുറുദ്ദീൻ എന്നിവർ 'സമത്വം23' സ്‌നേഹാദരവ് ഏറ്റു വാങ്ങി. കോവിഡ് കാലത്തെ സേവന പ്രവർത്തനങ്ങൾക്ക് ഷിയാസ് വടക്കാഞ്ചേരി, ഹംസ എന്നിവർക്ക് ഉപഹാരം നൽകി. ഇബ്രാഹിം വേളം സ്വാഗതവും ഫൈസൽ പയ്യോളി നന്ദിയും പറഞ്ഞു.

വിവിധ കലാപരിപാടികൾക്ക് ഫിറോസ് നേതൃത്വം നൽകി.കുട്ടികളുടെ കലാ പരിപാടികളും നടന്നു. അഹമ്മദ് കബിർ, ഉസ്മാൻ, റിയാസ്, യൂസഫ് ചന്ദ്രാപ്പന്നി, യൂസുഫ് കൊടുങ്ങല്ലൂർ എന്നിവർ നേതൃത്വം നൽകി.

TAGS :

Next Story