Quantcast

ഒമാൻ- സൗദി റൂട്ട് വിപുലീകരണം; മസ്കത്തിൽ നിന്ന് പറന്നുയർന്ന ആദ്യ വിമാനത്തിന് അബഹ വിമാനത്താവളത്തിൽ വരവേൽപ്

ഒമാൻ സുൽത്താനേറ്റിന്റെ ബജറ്റ് എയർലൈനായ സലാം എയറാണ് അബഹയിൽ പറന്നിറങ്ങിയത്

MediaOne Logo

Web Desk

  • Published:

    20 Dec 2025 4:08 PM IST

Abha Airport receives its first flights from Oman
X

മസ്കത്ത്: ഒമാനിൽ നിന്ന് സൗദിയിലെ അബഹയിലേക്ക് പറന്നിറങ്ങിയ ആദ്യ വിമാന സർവീസിന് ഊഷ്മള വരവേൽപുമായി അബഹ അന്താരാഷ്ട്ര വിമാനത്താവളം. ഒമാൻ സുൽത്താനേറ്റിന്റെ ബജറ്റ് എയർലൈനായ സലാം എയറാണ് അബഹയിൽ പറന്നിറങ്ങിയത്. വിമാനക്കമ്പനിയുടെ പ്രാദേശിക നെറ്റ്‌വർക്ക് തുടർച്ചയായി വിപുലീകരിക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ സർവീസ്.

ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വ്യോമബന്ധം മെച്ചപ്പെടുത്താനും ഒമാൻ സുൽത്താനേറ്റിനും അസീർ മേഖലക്കുമിടയിലുള്ള വിനോദസഞ്ചാരത്തിന് പിന്തുണ നൽകുന്നതുമാകും പുതിയ സർവീസ്. ആഴ്ചയിൽ സലാം എയറിന്റെ നാല് വിമാനങ്ങളാണ് മസ്കത്ത്-അബഹ റൂട്ടിൽ സർവീസ് നടത്തുക.

TAGS :

Next Story