Quantcast

ഒക്ടോബർ, നവംബർ മാസങ്ങളിൽ വടക്കൻ ഒമാനിൽ ശരാശരിയിലും കൂടുതൽ മഴക്ക് സാധ്യത

2026 നവംബർ, ഡിസംബർ മാസങ്ങളിൽ എൽ നിനോ തീവ്രമാകുമെന്ന് റിപ്പോർട്ട്‌

MediaOne Logo

Gulf Desk

  • Published:

    11 Oct 2026 9:57 PM IST

Above-average rainfall expected in northern Oman in October and November
X

മസ്‌കത്ത്: ഒക്ടോബർ, നവംബർ മാസങ്ങളിൽ വടക്കൻ ഒമാനിൽ ശരാശരിയിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യത. ഒമാനിലെ മഴ, താപനില, ഉഷ്ണമേഖലാ ചുഴലിക്കാറ്റ് എന്നിവയിൽ എൽ നിനോ ഉണ്ടാക്കിയേക്കാവുന്ന സ്വാധീനം പരിശോധിക്കുന്ന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 2027 മെയ് വരെയുള്ള കാലയളവിലെ എൽ നിനോ സ്വാധീനമാണ് പരിശോധിച്ചത്. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കീഴിലുള്ള 'നാഷണൽ മൾട്ടി-ഹാസാർഡ് ഏർലി വാണിങ് സെന്ററാ'ണ് റിപ്പോർട്ട് തയ്യാറാക്കിയത്.

വരും മാസങ്ങളിൽ എൽ നിനോ ശക്തിപ്രാപിക്കുകയും 2026 നവംബർ, ഡിസംബർ മാസങ്ങളിൽ തീവ്രത ഏറ്റവും ഉയർന്ന നിലയിലെത്തുകയും ചെയ്യുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിന്റെ പ്രത്യാഘാതങ്ങൾ 2027-ലും തുടർന്നേക്കുമെന്നും പറയുന്നു. എന്നാൽ ഒമാനിൽ ഇവയുടെ ആഘാതം സ്ഥലത്തിനും സമയത്തിനും അനുസരിച്ച് വ്യത്യസ്തമായിരിക്കും.

ഒക്ടോബർ മാസത്തിൽ വടക്കൻ ഒമാനിൽ ശരാശരിയിലും കൂടുതൽ മഴ ലഭിക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രവചനം. അറബിക്കടലിനോട് ചേർന്നുള്ള തീരപ്രദേശങ്ങളിൽ ശരാശരിയിലും കുറഞ്ഞ മഴയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ മഴയുടെ അളവ് സാധാരണ നിലയിലായിരിക്കുമെന്ന് കരുതപ്പെടുന്നു.

നവംബറിലും രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ശരാശരിയിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ മറ്റ് പ്രദേശങ്ങളിൽ മഴയുടെ അളവ് സാധാരണ നിലയോട് അടുത്തായിരിക്കും.

ഡിസംബറിൽ ഒമാനിലെ മിക്കയിടങ്ങളിലും മഴയുടെ അളവ് ശരാശരി നിലവാരത്തിലായിരിക്കുമെന്നാണ് പ്രവചനം. എങ്കിലും വടക്കൻ മേഖലകളിൽ ശരാശരിയിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.


TAGS :

Next Story