Quantcast

അഡ്വ: നജ്മ തബ്ഷീറക്ക് സലാലയിൽ സ്വീകരണം നൽകി

MediaOne Logo

Web Desk

  • Published:

    19 Feb 2025 2:40 PM IST

അഡ്വ: നജ്മ തബ്ഷീറക്ക് സലാലയിൽ സ്വീകരണം നൽകി
X

സലാല: ഹൃസ്വസന്ദർശനത്തിനായി സലാലയിലെത്തിയ യൂത്ത് ലീഗ് ദേശീയ സെക്രട്ടറിയും ആക്റ്റിവിസ്റ്റുമായ അഡ്വ: നജ്മ തബ്ഷീറക്ക് ഐഎംഐ സലാല വനിത വിഭാഗം സ്വീകരണം നൽകി. ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് റജീന അധ്യക്ഷത വഹിച്ചു. മക്കളെ മൂല്യബോധവള്ളവരായി വളർത്താൻ ശ്രമിക്കണമെന്ന് അഡ്വ:നജ്മ തബ്ഷീറ പറഞ്ഞു. കാലത്തെ അറിഞ്ഞ് മക്കളോട് പെരുമാറാൻ കഴിയണം. അവരോട് കൂട്ടുകൂടാൻ കഴിയണം. അവരെ സമൂഹ്യ രാഷ്ട്രീയ ബോധവള്ളരാക്കുകയും വേണമെന്ന് തബ്ഷീറ കൂട്ടിച്ചേർത്തു.

കെഎംസിസി സലാല വനിത വിഭാഗം പ്രസിഡന്റ് റൗള ഹാരിസ്, ജനറൽ സെക്രട്ടറി ഷസ്‌ന നിസാർ എന്നിവരും സംബന്ധിച്ചു. മദീഹ ഹാരിസ് നന്ദി പറഞ്ഞു. ലഫീന മെഹബൂബ് ഖിറാഅത്ത് നടത്തി.

TAGS :

Next Story