Quantcast

ഈഡിസ് ഈജിപ്തി കൊതുക് നിയന്ത്രണം; കാമ്പയിന് തുടക്കമിട്ട് മസ്‌കത്ത് മുനിസിപ്പാലിറ്റി

MediaOne Logo

Web Desk

  • Published:

    20 May 2023 3:01 AM GMT

Aedes aegypti mosquito control
X

ഡെങ്കിപ്പനി വ്യാപനത്തിന് കാരമാകുന്ന ഈഡിസ് ഈജിപ്തി കൊതുകിനെ തുരത്താനുള്ള കാമ്പയിന് തുടക്കമിട്ട് മസ്‌കത്ത് മുനിസിപ്പാലിറ്റി. കൊതുകിന്റെ വ്യാപനവും അതിന്റെ പ്രജനന കേന്ദ്രങ്ങളും തുടർച്ചയായി നടത്തുന്ന നിർമാർജന പരിപാടികളിലൂടെയും ഇല്ലാതാക്കുക എന്നതാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.

ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ, സീബ്, മത്ര, ബൗഷർ എന്നീ വിലായത്തുകളിലാണ് കാമ്പയിൻ പ്രവർത്തനങ്ങൾ നടക്കുന്നത്. ആളുകളുടെ ആരോഗ്യവും സുരക്ഷയും നിലനിർത്താനും രോഗാണുക്കളുടെ സ്രോതസ്സുകളെ ചെറുക്കാനും രോഗ വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ആണ് മസ്‌കത്ത് മുനിസിപ്പാലിറ്റി ടത്തുന്നത്.

കൊതുകുകളുടെ വ്യാപനം തടയാൻ പൊതുജനങ്ങൾ വീടുകളും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഈഡിസ് ഈജിപ്തി എന്ന കൊതുകിൻറെ കടിയിലൂടെയാണ് ഡെങ്കിപ്പനി പകരുന്നത്.

പകൽ സമയത്ത് മാത്രം കടിക്കുന്ന സ്വഭാവം ഉള്ള ഇവയുടെ നിറം കറുപ്പും, മുതുകിലും മൂന്നു ജോഡി കാലുകളിലും വെളുത്ത വരകളും ഉണ്ടാകും. പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛർദിയും എന്നിവയാണ് സാധാരണ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ.

TAGS :

Next Story