കുറഞ്ഞ നിരക്കിൽ ടിക്കറ്റുകളുമായി വിമാന കമ്പനികൾ
ഏറ്റവും കുറഞ്ഞ നിരക്ക് കോഴിക്കോട് സെക്ടറില്‍

മസ്കത്ത്: അവധിക്കാല യാത്രകൾ കഴിഞ്ഞ് യാത്രക്കാരും കുറഞ്ഞതോടെ ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകളുമായി വിമാന കമ്പനികൾ, കേരള സെക്ടറുകളിൽ ഉൾപ്പെടെ ഒമാനിൽ നിനിന്നുള്ള സർവീസുകൾക്ക് നിലവിൽ സമീപ കാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണുള്ളത്. മസ്കത്തിൽ നിന്ന് കോഴിക്കേട്ടേക്ക് 24.99 റിയാലിന് വരെ ടിക്കറ്റുകൾ ലഭ്യമാണ്. സലാം എയറും എയർ ഇന്ത്യ എക്‌സ്പ്രസും മുതൽ ഒമാൻ എയർ വരെ കുറഞ്ഞ നിരക്കുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. മസ്‌കത്തിൽ നിന്ന് കോഴിക്കോട്ടേക്ക് സലാം എയറിൽ വരുന്ന ദിവസങ്ങളിൽ 24.99 റിയാലാണ് ടിക്കറ്റ് നിരക്ക്. അഞ്ച് കിലോ ഹാന്റ് ബാഗേജ് മാത്രമാണ് ഇതിൽ അനുവദിക്കുക. എന്നാൽ, ഏഴ് കിലോ ഹാന്റ് ബാഗും 20 കിലോ ബാഗേജും അനുവദിക്കുന്ന എയർ ഇന്ത്യ എക്‌സ്പ്രസിൽ നിന്ന് 27.4 റിയാലാണ് വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന നിരക്ക്. കൊച്ചിയിലേക്ക് 29.2 റിയാലും തിരുവനന്തപുരത്തേക്ക് 36.228 റിയാലും കണ്ണൂരിലേക്ക് 35.8 റിയാലുമാണ് നിരക്കുകൾ. ഇൻഡിഗോയും സർവീസ് ഉള്ള സെക്ടറുകളിലും സമാന നിരക്കുകളിൽ ടിക്കറ്റ് ലഭിക്കും. ഒമാൻ എയർ നിരക്കിലും നേരിയ തുക മാത്രമാണ് അധികമുള്ളത്. കേരള സെക്ടറുകളിലേക്ക് കൂടുതൽ ബജറ്റ് വിമാനങ്ങൾ ലഭ്യമായത് ടിക്കറ്റ് നിരക്ക് കുറയാൻ ഇടയാക്കിയത്. കൂടുതൽ സർവീസുകൾ ഉള്ളതിനാൽ ഏറ്റവും കുറഞ്ഞ നിരക്ക് ലഭ്യമാക്കി യാത്രക്കാരെ ആകർഷിക്കാൻ വിമാന കമ്പനികളും ശ്രമിക്കുന്നു.ബജറ്റ് എയർലൈനുകൾ നൽകിവരുന്ന നിരക്ക് കുറഞ്ഞ ടിക്കറ്റുകൾ വരും ആഴ്ചകളിലും തുടർന്നേക്കും.
Adjust Story Font
16

