Quantcast

സലാലയിൽ അൽ ദല്ലയുടെ ഗ്രാൻ്റ് ഇഫ്താർ

MediaOne Logo

Web Desk

  • Published:

    9 March 2026 9:39 PM IST

സലാലയിൽ അൽ ദല്ലയുടെ ഗ്രാൻ്റ് ഇഫ്താർ
X

സലാല: ഒമാനിലെ പ്രമുഖ പഴം പച്ചക്കറി വിതരണക്കാരായ അൽ ദല്ല ഗ്രൂപ്പ് സലാലയിൽ വിപുലമായ ഇഫ്താർ സംഘടിപ്പിച്ചു. അഞ്ചാം നമ്പറിലെ ഫാസ്‌ അക്കാദമി മൈതാനിയിൽ നടന്ന പരിപാടിയിൽ നൂറു കണക്കിനാളുകൾ സംബന്ധിച്ചു. വിവിധ സംഘടന ഭാരവാഹികളും പൗര പ്രമുഖരും പങ്കെടുത്തു.

ചെയർമാൻ കബീർ കണമല, അലി ഈസ അലി അൽ മർദൂഫ്, ഡിറക്ടർ ഷഹീർ കണമല, എന്നിവർ നേതൃത്വം നൽകി. അൽ ദല്ല ഗ്രൂപ്പ്‌ മുൻ വർഷങ്ങളിലും ഇഫ്‌താറുകൾ സംഘടിപ്പിച്ചിരുന്നു.

ഡോ: സനാതനൻ, ഒ.അബ്ദുൽ ഗഫൂർ , ഡോ. അബൂബക്കർ സിദ്ദീഖ്, നാസർ പെരിങ്ങത്തൂർ, കെ.ഷൗക്കത്തലി, റസൽ മുഹമ്മദ്, ഡോ: നിഷ്താർ, ഡോ: ഷാജി.പി. ശ്രീധർ, കെ.എ.റഹീം, അബ്ദുല്ല മുഹമ്മദ് എന്നിവരും സംബന്ധിച്ചു.

TAGS :

Next Story