അൽ മദ്റസത്തുൽ ഇസ്‌ലാമിയ മെറിറ്റ് ഡേ സംഘടിപ്പിച്ചു

- Published:
6 Sept 2023 12:15 AM IST

അൽ മദ്റസത്തുൽ ഇസ്‌ലാമിയ സലാലയില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ബൻഷാദ് അല്‍ അമ്രി പരിപാടി ഉദ്ഘാടനം ചെയ്തു. ഐഡിയൽ എജ്യൂക്കേഷൻ സെൻറർ ചെയർമാൻ ജി സലീം സേട്ട് അധ്യക്ഷത വഹിച്ചു.
മജിലിസ് പൊതുപരീക്ഷ, ഹിക്മ ടാലന്റ് സെർച്ച് എക്സാം, ക്ലാസ്സ് ടോപ്പേഴ്സ്, റമദാന്‍ മത്സര വിജയി, ടീച്ചേഴ്സ് കോഴ്സ് സർട്ടിഫിക്കറ്റ് എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു.
ചെയർമാൻ ജി സലീം സേട്ട്, കെ മുഹമ്മദ് സാദിഖ്, കൺവീനർ അബ്ദുല്ല മുഹമ്മദ്, മുസ്അബ് ജമാൽ, സമീർ കെ ജെ, പ്രിന്‍സിപ്പല്‍ ഷമീർ വിഎസ്, പിടിഎ വൈസ് പ്രസിഡന്റ് സഫർ ഇഖ്ബാൽ, കമ്മറ്റി അംഗങ്ങളായ ഡോ. മൻസൂർ, അൻവർ, റജീബ്, അബ്ദുറഹീം,ഡോ. സനിയോ മൂസ, റൻസിഫ ഫുആദ്, അധ്യാപകരായ കെ. ഷൗക്കത്തലി, റജീന, ആയിഷ അൻസാർ എന്നിവർ വിതരണം ചെയ്തു. ഷമീർ വി.എസ് സ്വാഗതവും സെക്രട്ടറി സമീർ കെ.ജെ നന്ദിയും പറഞ്ഞു.
Next Story
Adjust Story Font
16
