Quantcast

ഒമാനിലെ ദുകമിൽ വീണ്ടും ഡ്രോൺ ആക്രമണം

ഒരു ഡ്രോൺ വെടിവെച്ചിട്ടു, മറ്റൊന്ന് കടലിൽ പതിച്ചു

MediaOne Logo

Web Desk

  • Published:

    11 March 2026 3:37 PM IST

Another drone attack in Duqm, Oman
X

മസ്‌കത്ത്: ഒമാനിലെ ദുകമിൽ വീണ്ടും ഡ്രോൺ ആക്രമണം. രണ്ട് ഡ്രോണുകളാണ് കണ്ടെത്തിയത്. ഒരു ഡ്രോൺ പ്രതിരോധ സേന വെടിവെച്ചിട്ടു. മറ്റൊന്ന് ദുഖ്മിന് വടക്ക് കടലിൽ പതിച്ചു. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

ഒമാന്റെ അറബിക്കടൽ തീരത്തെ പ്രധാന തുറമുഖവും വ്യാവസായിക കേന്ദ്രവുമാണ് ദുകം. ആവർത്തിച്ചുള്ള ആക്രമണങ്ങളെ ഒമാൻ അപലപിച്ചു. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷക്കായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.

TAGS :

Next Story