Quantcast

ആന്റോ അന്റണി എം.പി വെള്ളിയാഴ്‌ച സലാലയിൽ

പത്തനംതിട്ട സലാല അസോസിയേഷൻ ഉദ്‌ഘാടനം ചെയ്യുന്നതിനാണ് സലാലയിൽ എത്തുന്നത്‌

MediaOne Logo

Web Desk

  • Published:

    14 Jan 2026 5:13 PM IST

Anto Antony MP in Salalah on Friday
X

സലാല: പത്തനംതിട്ട എം.പിയും കോൺഗ്രസ്‌ നേതാവുമായ ആന്റോ അന്റണി എം.പി ജനുവരി 16 വെള്ളിയാഴ്‌ച സലാലയിൽ എത്തും. സലാലയിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്‌മയായ പത്തനംതിട്ട സലാല അസോസിയേഷൻ ഉദ്‌ഘാടനം ചെയ്യുന്നതിനാണ് അദ്ദേഹം സലാലയിൽ എത്തുന്നത്‌. രാവിലെ 10.20 ന് ഒമാൻ എയറിൽ സലാലയിൽ എത്തുന്ന അദ്ദേഹത്തെ അസോസിയേഷൻ ഭാരവാഹികൾ സ്വീകരിക്കും.

വൈകിട്ട്‌ 7.30 ന് ഹംദാൻ പ്ലാസ ഓഡിറ്റോറിയത്തിൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ അദ്ദേഹം മുഖ്യാതിഥിയായിരിക്കും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പരിപാടിയിൽ സംബന്ധിക്കും. വിവിധ കലാ പരിപാടികളും അരങ്ങേറും. അന്നേ ദിവസം രാത്രി 11.30 നുള്ള ഒമാൻ എയറിൽ അദ്ദേഹം നാട്ടിലേക്ക്‌ മടങ്ങും. ഇതിനിടയിൽ ഐ.ഒ.സി സലാല ഒരുക്കുന്ന സ്വീകരണത്തിലും അദ്ദേഹം സംബന്ധിച്ചേക്കും.

TAGS :

Next Story