Quantcast

ജബൽ അഖ്ദറിലെ മലഞ്ചെരുവിൽ നിന്ന് വീണ ഏഷ്യൻ പ്രവാസിയെ രക്ഷപ്പെടുത്തി

രക്ഷകരായത് ഒമാൻ സിഡിഎഎ

MediaOne Logo

Web Desk

  • Published:

    3 Dec 2025 2:58 PM IST

Asian expatriate rescued after falling from cliff in Jebel Akhdar
X

മസ്‌കത്ത്: ഒമാനിൽ ജബൽ അഖ്ദർ പർവതനിരയിലെ മലഞ്ചെരുവിൽ നിന്ന് വീണ ഏഷ്യൻ പ്രവാസിയെ ഒമാൻ സിഡിഎഎ രക്ഷപ്പെടുത്തി. പർവതപ്രദേശത്ത് ഒരാൾ വീണുപോയെന്ന റിപ്പോർട്ടിനെ തുടർന്ന് ദാഖിലിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) യിലെ രക്ഷാപ്രവർത്തകർ എത്തുകയായിരുന്നു.

പരിക്കേറ്റയാൾക്ക് സ്ഥലത്ത് വെച്ച്തന്നെ അടിയന്തര വൈദ്യസഹായം നൽകി. തുടർന്ന് പൊലീസ് ഹെലികോപ്റ്ററിൽ നിസ്‌വയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ നില ആരോഗ്യകരമാണെന്നാണ് റിപ്പോർട്ട്.

TAGS :

Next Story