'അവന്യൂസ് ഓഫ് വണ്ടർ'; ചിത്ര പ്രദർശനം ആരംഭിച്ചു

ഒമാനിലെ ചിത്രകാരന്മാർ അണിയിച്ചൊരുക്കിയ 'അവന്യൂസ് ഓഫ് വണ്ടർ അഥവാ അത്ഭുതത്തിന്റെ വഴികൾ' ചിത്ര പ്രദർശനം ആരംഭിച്ചു. മുപ്പത്തിരണ്ട് ചിത്രകാരന്മാരുടെ എഴുപതോളം ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്.
ആർട് ആൻഡ് സോൾ ഗാലറിയിൽ നടക്കുന്ന ചിത്ര പ്രദർശനം ജനാബ് സയ്യിദ മീറ മഷാദ് മാജിദ് അൽ സയീദ് ഉദ്ഘാടനം ചെയ്തു. മുപ്പത്തിരണ്ട് ചിത്രകാരന്മാരിൽ ഇരുപത്തിനാലു പേർ ഇന്ത്യക്കാരും ഇതിൽ ഒമാനിലെ പ്രമുഖ ചിത്രകാരൻ ഷെഫി തട്ടാരത്ത് ഉൾപ്പടെ അഞ്ചുപേർ മലയാളികളുമാണ്.
ഇതിനു പുറമെ മൂന്ന് സ്വദേശി ചിത്രകാരന്മാരും സുഡാൻ, ഇറാൻ, തുർക്കി എന്നിവടങ്ങളിൽ നിന്നുള്ള ചിത്രകാരന്മാരുടെ എഴുപതോളം ചിത്രങ്ങളുമാണ് പ്രദർശനത്തിനുള്ളത്. ഭാവിയിൽ ഇത്തരത്തിൽ കൂടുതൽ ചിത്ര പ്രദർശനം സംഘടിപ്പിക്കാൻ പ്രചോദനമാകുമെന്ന് ക്യൂറേറ്റർമാരായ രമ ശിവകുമാർ, നന്ദന കോലി എന്നിവർ പറഞ്ഞു.
Next Story
Adjust Story Font
16

