ബദ്ർ അൽ സമ ആശുപത്രി ജീവനക്കാരൻ ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു
കാസർകോട് ഉപ്പള സ്വദേശി അബൂബക്കർ സിദ്ദീഖ് (50) ആണ് മരിച്ചത്
മസ്‌കത്ത്: ബദ്ർ അൽ സമ ആശുപത്രി ജീവനക്കാരൻ ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു. കാസർകോട് ഉപ്പള, പച്ചിലമ്പാറ സീനത്ത് മൻസിലിൽ കുഞ്ഞാപ്പുണ്ണി ഇബ്രാഹിം മകൻ അബൂബക്കർ സിദ്ദീഖ് (50) ആണ് മരണപ്പെട്ടത്. ഇദ്ദേഹം ബദ്ർ അൽസമ ആശുപത്രിയിൽ സോണൽ മാർക്കറ്റിംഗ് ഹെഡ് ആയി ജോലി അനുഷ്ടിച്ച് വരികയായിരുന്നു. മാതാവ്: കദീജബീ. ഭാര്യ: അഫ്സത്ത് സാജിറ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾക്ക് ശേഷം നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story
Adjust Story Font
16

