Quantcast

ഒമാനിൽ സ്വകാര്യ കമ്പനികൾക്ക് ബെനിഫിഷ്യൽ ഓണർ രജിസ്‌ട്രേഷൻ നിർബന്ധം

ഇന്നുമുതൽ ഒമാൻ ബിസിനസ് പ്ലാറ്റ്ഫോമിൽ രജിസ്‌ട്രേഷൻ നടത്താം

MediaOne Logo

Web Desk

  • Published:

    11 Dec 2025 5:39 PM IST

Beneficial owner registration mandatory for private companies in Oman
X

മസ്‌കത്ത്: സ്വകാര്യ കമ്പനികൾക്ക് ബെനിഫിഷ്യൽ ഓണർ രജിസ്‌ട്രേഷൻ നിർബന്ധമാക്കി ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഇന്നുമുതൽ ഒമാൻ ബിസിനസ് പ്ലാറ്റ്ഫോം വഴി ബെനിഫിഷ്യൽ ഓണർ രജിസ്‌ട്രേഷൻ നടത്താമെന്ന് അധികൃതർ അറിയിച്ചു.

പൊതു ജോയിന്റ്-സ്റ്റോക്ക് കമ്പനികൾ ഒഴികെ, ഒമാനിലെ എല്ലാ കമ്പനികളും ഒമാൻ ബിസിനസ് പ്ലാറ്റ്ഫോമിൽ ബെനിഫിഷ്യൽ ഓണർ വിവരം രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

TAGS :

Next Story