Quantcast

സലാലയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    24 Nov 2023 12:03 AM IST

സലാലയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
X

സലാല ട്രാവലേഴ്സ് ക്ലബ്ബ് വാട്സാപ് ഗ്രൂപ്പ് സുല്‍‌ത്താന്‍ ഖാബൂസ് ആശുപത്രിയുമായി സഹകരിച്ച് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ രാവിലെ എട്ട് മുതല്‍ പന്ത്രണ്ട് മണി വരെ നടന്ന ക്യാമ്പില്‍ 67 പേര്‍ രക്‌തം ദാനം ചെയ്തു. ഉദ്‌ഘാടന പരിപാടിയില്‍ ഗ്രൂപ്പ് അഡ്‌മിന്‍ മാരായ സിറാജ് , സിദ്ദീഖ് അനസ് എന്നിവരെ കൂടാതെ പ്രത്യേക ക്ഷണിതാക്കളും ആരോഗ്യ പ്രവര്‍‌ത്തകരും സംബന്ധിച്ചു.



യാത്രയെ ഇഷ്ടപ്പെടുന്നവരും യാത്രാനുഭവം പങ്കുവെക്കുന്നവരുമായ ആയിരത്തിലധികം പേരാണ്‌ സലാല ട്രാവലേഴ്സ് ക്ലബ്ബില്‍ ഉള്ളത്. അഡ്‌മിന്മാരെ കൂടാതെ ശിഹാബ് , ഫാറൂഖ്, ഉസ്‌മാന്‍ ,റജീബ് എന്നിവര്‍ ക്യാമ്പിന്‌ നേത്യത്വം നല്‍‌കി.

TAGS :

Next Story