ഒമാനിലെ ഷിനാസിൽ കരയിലെത്തിയ നീലത്തിമിംഗലത്തെ കടലിലേക്ക് തിരിച്ചയച്ചു
ഏകദേശം എട്ട് മീറ്റർ നീളമുള്ള തിമിംഗലത്തെയാണ് രക്ഷപ്പെടുത്തിയത്

മസ്‌കത്ത്: ഒമാനിലെ ഷിനാസിൽ അൽ ദ്വാനിജ് ബീച്ചിന് സമീപം കരയിലെത്തിയ നീലത്തിമിംഗലത്തെ സുരക്ഷിതമായി കടലിലേക്ക് തിരിച്ചയച്ചതായി വടക്കൻ ബാത്തിന പരിസ്ഥിതി അതോറിറ്റി അറിയിച്ചു. തീരത്ത് തിമിംഗലം ഉണ്ടെന്ന് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് ഗവർണറേറ്റിലെ പരിസ്ഥിതി വകുപ്പിലെ പ്രത്യേക സംഘങ്ങൾ സ്ഥലത്തെത്തിയാണ് നീലത്തിമിംഗലത്തെ സുരക്ഷിതമായി കടലിലേക്ക് തിരിച്ചയച്ചത്. വേലിയേറ്റമുണ്ടാകുന്നത് വരെ കാത്തിരുന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഏകദേശം എട്ട് മീറ്റർ നീളമുള്ള തിമിംഗലത്തെയാണ് വെള്ളിയാഴ്ച കടലിലേക്ക് വിജയകരമായി തിരികെ കൊണ്ടുപോയത്. തിമിംഗലത്തിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് അതിനെ തിരിച്ചെത്തിച്ചതിൽ രക്ഷാപ്രവർത്തകരെ പരിസ്ഥിതി അതോറിറ്റി പ്രശംസിച്ചു.
Next Story
Adjust Story Font
16

