മസ്കത്തിലെ മത്രയിൽ ഫ്രഞ്ച് വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞു; മൂന്ന് ഫ്രഞ്ച് സ്വദേശികൾക്ക് ദാരുണാന്ത്യം
അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു

മസ്കത്ത്: മസ്കത്തിലെ മത്രയിൽ ഫ്രഞ്ച് വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞു. അപകടത്തിൽ മൂന്ന് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഒമാൻ അതോറിറ്റി അറിയിച്ചു. അപകടസമയത്ത് ക്യാപറ്റനും ഒരു ഗൈഡും 25 ഫ്രഞ്ച് ടൂറിസ്റ്റുകളുമാണ് ഉണ്ടായിരുന്നതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പരിക്കേറ്റവർക്ക് ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ ജീവനക്കാർ സംഭവസ്ഥത്ത് നിന്ന തന്നെ പ്രാഥമിക ചികിത്സ നൽകി. എമർജൻസി റെസ്പോൺസ് ടീമിനെ സ്ഥലത്തെത്തിച്ച് രക്ഷാപ്രവർത്തനങ്ങൾ നടത്തി.
Next Story
Adjust Story Font
16

