Quantcast

ഒമാനിൽ ദാഖിലിയ ഗവർണറേറ്റിലെ വാദിയിൽ കുട്ടി മുങ്ങിമരിച്ചു

MediaOne Logo

Web Desk

  • Published:

    29 July 2022 2:03 PM IST

ഒമാനിൽ ദാഖിലിയ ഗവർണറേറ്റിലെ വാദിയിൽ കുട്ടി മുങ്ങിമരിച്ചു
X

ഒമാനിൽ ദാഖിലിയ ഗവർണറേറ്റിലെ വാദിയിൽ ഒരു കുട്ടി മുങ്ങിമരിച്ചു. ഇന്നലെയായിരുന്നു സംഭവം. നിസ്വ വിലായത്ത് തനൂഫ് പ്രദേശത്തെ വാദിയിലായിരുന്നു അപകടം.

കുട്ടിയെ ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നുവെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നുവെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു. മഴ കനത്തതോടെ രാജ്യത്തെ വാദികളെല്ലാം നിറഞ്ഞൊഴുകുകയാണ്. ഈ സമയത്ത് ആരും വാദികളിലിറങ്ങാനോ അവ മുറിച്ചുകടക്കാനോ ശ്രമിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

TAGS :

Next Story