ക്യാമൽ ഓതന്റിക്‌സ് ഹോൾസെയിൽ ഷോറൂം ഉദ്ഘാടനം ചെയ്തു
ഹാമിദ് ഈസ അൽ കസീരിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്

സലാല: പരമ്പരാഗത റെഡിമെയ്‌സ്ഡ് വസ്ത്രങ്ങളുടെ ബ്രാൻഡായ ക്യാമൽ ഓതന്റിക്‌സിന്റെ സലാലയിലെ ഷോറും ഉദ്ഘാടനം ചെയ്തു. ഹാമിദ് ഈസ അൽ കസീരിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂർ ചടങ്ങിൽ മുഖ്യാതിഥിയായി.
സലാല സെന്ററിൽ സൽമാൻ സ്റ്റോറിന് സമീപമുള്ള കെട്ടിടത്തിൽ അൽ ഫഹദ് ട്രാവൽസിന് സമീപമാണ് പുതിയ ഷോറും ആരംഭിച്ചത്. ഒമാനി പുരുഷന്മാരുടെ പരമ്പരാഗത വസ്ത്രങ്ങൾ കേരളത്തിലുള്ള തങ്ങളുടെ ഫാക്ടറിയിൽ ഉത്പാദിപ്പിച്ച് നേരിട്ട് എത്തിക്കുകയാണ് ചെയ്യുന്നതെന്ന് മാനേജിംഗ് ഡയറക്ടർ അബ്ദുല്ലക്കോയ പറഞ്ഞു. കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി വസ്ത്ര മേഖലയിലുള്ള തങ്ങൾക്ക് സ്വദേശികളുടെ ഈഷ്ടങ്ങൾക്കനുസരിച്ചുള്ള വസ്ത്രങ്ങൾ തയ്യാറാക്കാൻ സാധിക്കുന്നതിനാൽ ബ്രാന്റിന് നല്ല സ്വീകാര്യത ആർജിക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. കൂടാതെ മറ്റു ലോകോത്തര ബ്രാന്റുകളുടെ വിവിധയിനം വസ്ത്രങ്ങളും ഇവിടെ ലഭ്യമാണ്. ഉദ്ഘാടന ചടങ്ങിൽ ഷുഹൈബ് അൻവർ, മഹ്ഫൂസ് റോഷൻ, അമീർ അലി, അസ്ഹർ എം.നിഷാൻ എന്നിവരും സംബന്ധിച്ചു. കൂടുതൽ വിവരങ്ങൾക്ക് 99781564.
Adjust Story Font
16

