Quantcast

ഒമാനിലെ ജബല്‍ അഖ്​ദറിൽ വാഹനാപകടം; മൂന്ന് ബംഗ്ലാദേശ് സ്വദേശികള്‍ മരിച്ചു

മത്രയില്‍നിന്ന് ശനിയാഴ്ച കുടുംബസമേതം ഒമാനിലെ ജബല്‍ അഖ്​ദറിലേക്ക് വിനോദയാത്രക്ക് പോയ സംഘമാണ് അപകടത്തില്‍പെട്ടത്

MediaOne Logo

Web Desk

  • Published:

    2 July 2023 11:27 AM GMT

Three Bangladeshi nationals died in Car accident in Jebel Akhdar from Oman, Car accident in Oman
X

മസ്കത്ത്: ഒമാനിലെ ജബല്‍ അഖ്​ദറിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ബംഗ്ലാദേശ് സ്വദേശികള്‍ മരിച്ചു. മത്രയില്‍നിന്ന് ശനിയാഴ്ച കുടുംബസമേതം ഒമാനിലെ ജബല്‍ അഖ്​ദറിലേക്ക് വിനോദയാത്രക്ക് പോയ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്.

മത്രയില്‍ അബായ കച്ചവടക്കാരനായ ഷബീര്‍, ഭാര്യ, ഇവരുടെ ആറ് മാസം പ്രായമായ പിഞ്ചുകുഞ്ഞ് എന്നിവരാണ്​ മരിച്ചത്​. അപകടത്തിൽപ്പെട്ട മറ്റുള്ളവർ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ബംഗ്ലാദേശ് ധാക്ക കരീംപൂര്‍ സ്വദേശികളാണ് മരിച്ചവരെല്ലാം. അപകടത്തെകുറിച്ചുള്ള മറ്റുവിവരങ്ങൾ ലഭ്യമായിട്ടില്ല.

Summary: Three Bangladeshi nationals died in a car accident in Jebel Akhdar, Oman

TAGS :

Next Story