Quantcast

കരോൾ ഗാനമത്സരം; ബത് ലഹേം മ്യൂസിക്കിന് ഒന്നാംസ്ഥാനം

മത്സരത്തിൽ പത്ത് ടീമുകളാണ് പങ്കെടുത്തത്

MediaOne Logo

Web Desk

  • Published:

    22 Dec 2025 2:20 PM IST

കരോൾ ഗാനമത്സരം; ബത് ലഹേം മ്യൂസിക്കിന് ഒന്നാംസ്ഥാനം
X

സലാല: കലാകൂട്ടായ്മയായ കിമോത്തി അൽബാനി സലാലയിൽ കരോൾ ഗാനമത്സരം സംഘടിപ്പിച്ചു. വിമൻസ് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച മത്സരത്തിൽ വിവിധ സഭകളുടെയും മറ്റും പത്ത് ടീമുകളാണ് പങ്കെടുത്തത്. മത്സരത്തിൽ ബത് ലഹേം മ്യൂസിക് ഒന്നാംസ്ഥാനവും മാർത്തോമ ചർച്ച് കൊയർ രണ്ടാംസ്ഥാനവും ടീം അൽ കറാത്ത് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ആഘോഷത്തിൻ്റെ ഭാ​ഗമായി വിവിധ കലാപരിപാടികൾ അരങ്ങേറി.

പരിപാടിയിൽ കോൺസുലാർ ഏജൻ്റ് ഡോ: കെ സനാതനൻ മുഖ്യാതിഥിയായിരുന്നു. കോർഡിനേറ്റർ ഹാഷിം മുണ്ടേപ്പാടം അധ്യക്ഷത വഹിച്ചു. സണ്ണി ജേക്കബ്, വി പി അബ്ദുസലാം ഹാജി, ഷബീർ കാലടി, അനീഷ് റാവുത്തർ, റസൽ മുഹമ്മദ്, ഷജീർഖാൻ, ഷാഹിദ കലാം തുടങ്ങിയവർ സമ്മാന വിതരണം നടത്തി. ഹുസൈൻ കാച്ചിലോടിയെ ചടങ്ങിൽ ആദരിച്ചു. സിനു ആശംസകൾ നേർന്നു. റീഫ, സുനിജ, ഷാഫില, ദേവിക, സൂഫിയ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. ഷജിൽ കോട്ടായി, അനിൽ പനയടം, അനിൽ കുമാർ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്. പരിപാടിയിൽ കുടുംബങ്ങൾ ഉൾപ്പടെ നൂറുകണക്കിനാളുകൾ സംബന്ധിച്ചു. അയിശു നിയാസാണ് പരിപാടിക്ക് സ്വാഗതം പറഞ്ഞത്.

TAGS :

Next Story