Quantcast

'നീറ്റ്' പരീക്ഷക്ക് ഒമാനിലും കേന്ദ്രം; ആയിരകണക്കിന് വിദ്യാർഥികൾക്ക് ആശ്വാസം

21 ഇന്ത്യൻ സ്‌കൂളുകളുള്ളതിനാൽ ഒമാനിൽ കേന്ദ്രം അനുവദിക്കണമെന്ന് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും വർഷങ്ങളായുള്ള ആവശ്യമായിരുന്നു

MediaOne Logo
നീറ്റ് പരീക്ഷക്ക് ഒമാനിലും കേന്ദ്രം; ആയിരകണക്കിന് വിദ്യാർഥികൾക്ക് ആശ്വാസം
X

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് പരീക്ഷക്ക് ഒമാനിലും കേന്ദ്രം അനുവദിച്ചത് ആയിരകണക്കിന് വിദ്യാർഥികൾക്ക് ആശ്വാസമാകും. 21 ഇന്ത്യൻ സ്‌കൂളുകളുള്ളതിനാൽ ഒമാനിൽ കേന്ദ്രം അനുവദിക്കണമെന്ന് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും വർഷങ്ങളായുള്ള ആവശ്യമായിരുന്നു. ഒമാനിൽ നിന്ന് നേരത്തെ വിദ്യാർഥികൾ നീറ്റ് പരീക്ഷക്ക് ഇന്ത്യയിലേക്കോ, യു.എ.ഇയിലേക്കോ ആണ് പോകാറുണ്ടായിരുന്നത്. കോവിഡിന്റെ പിടിയിലമർന്നതിനാൽ കഴിഞ്ഞ വർഷം കൂടുതൽപേരും യു.എ.ഇയിൽ പോയായിരുന്നു പരീക്ഷ എഴുതിയിരുന്നത്. രാജ്യത്ത് കേന്ദ്രം അനുവദിക്കാൻ പ്രവാസികളുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ തുടങ്ങിയവർക്ക് നിവേദനങ്ങൾ നൽകിയിരുന്നു. കഴിഞ്ഞ വർഷം 680 വിദ്യാർഥികളായിരുന്നു ഒമാനിൽനിന്ന് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ഈ വർഷം ഇതിന്റെ ഇരിട്ടിയോളം വിദ്യാർഥികൾ പരീക്ഷ എഴുതാനാണ് സാധ്യത.

നീറ്റ് കേന്ദ്രങ്ങളിലൊന്നായി ഒമാനെ പ്രഖ്യാപിച്ച വാർത്തയെ മസ്‌കത്തിലെ ഇന്ത്യൻ എംബസി സ്വാഗതം ചെയ്തു. കഴിഞ ദിവസമാണ് 'നീറ്റ്' പരീക്ഷക്ക് ആറ് ഗൾഫ് രാജ്യങ്ങളിലായി എട്ട് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി ഉത്തരവിറക്കിയത്. ജൂലായ് 17ന് നടക്കുന്ന നീറ്റ് പ്രവേശന പരീക്ഷക്കുള്ള രജിസ്‌ട്രേഷൻ നടപടികൾക്ക് തുടക്കമായി. ഇംഗീഷ്, ഹിന്ദി, മലയാളം, ആസാമി, ബംഗാളി, ഗുജ്‌റാത്തി, കന്നഡ, മറാത്തി, ഉർദു, തമിഴ് തുടങ്ങി 13 ഭാഷകളിൽ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാം.

Center in Oman for 'NEET' exam

TAGS :

Next Story