ഒമാനിലെ ലേബർ ക്യാമ്പിൽ തൊഴിലാളികൾ തമ്മിൽ സംഘർഷം; നിരവധി പേർ പിടിയിൽ
താമസകെട്ടിടത്തിലെ സൗകര്യങ്ങളും വാഹനങ്ങളും തകർക്കപ്പെട്ടിരുന്നു

മസ്‌കത്ത്: ഒമാനിലെ ദാഖിലിയ ഗവർണറേറ്റിൽ ലേബർ ക്യാംപിൽ പ്രവാസി തൊഴിലാളികൾക്കിടയിലുണ്ടായ ആക്രമണ സംഭവത്തിൽ നിയമനടപടികൾ സ്വീകരിച്ച് റോയൽ ഒമാൻ പൊലീസ്. ആക്രമണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കെല്ലാമെതിരെ നിയമനടപടികൾ സ്വീകരിച്ചെന്ന് ആർഒപി അറിയിച്ചു. ഇസ്‌കി വിലായത്തിലെ ഒരു സ്വകാര്യ കമ്പനിയുടെ ലേബർ ക്യാമ്പിലാണ് കഴിഞ്ഞ ദിവസമാണ് തൊഴിലാളികൾ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷത്തിൽ ഏർപ്പെട്ടത്. ചില തൊഴിലാളികളെ അവരുടെ ജോലിസ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടയുകയും താമസകെട്ടിടത്തിലെ സൗകര്യങ്ങളും നിരവധി വാഹനങ്ങളും തകർക്കപ്പെട്ടു. ദാഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡും സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സും ബന്ധപ്പെട്ട പൊലീസ് യൂനിറ്റുകളും സംഭവ സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. ആക്രമണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Next Story
Adjust Story Font
16

