ഒമാനിൽ തണുത്ത കാറ്റെത്തി; സുൽത്താനേറ്റിലുടനീളം ഇന്ന് മുതൽ താപനില ഗണ്യമായി കുറയുമെന്ന് മുന്നറിയിപ്പ്
മസ്കത്തിൽ താപനില 16°C വരെയാകും

മസ്കത്ത്: തണുത്ത കാറ്റിന്റെ സ്വാധീനത്തിൽ ഒമാനിലുടനീളം ഇന്ന് മുതൽ താപനില ഗണ്യമായി കുറയുമെന്ന് കാലാവസ്ഥാ അധികൃതർ മുന്നറിയിപ്പ് നൽകി. മസ്കത്തിൽ താപനില 16°C വരെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജബൽ ശംസ് പോലുള്ള പർവത പ്രദേശങ്ങളിൽ താപനില ഏകദേശം 1.5°C വരെയായി കുറയാനും സാധ്യതയുണ്ട്.
ഈ കാലയളവിൽ കാറ്റിന്റെ ശക്തി വർധിക്കുന്നതോടൊപ്പം കടൽ പ്രക്ഷുബ്ധമാകുകയും ദൂരക്കാഴ്ച കുറയുകയും ചെയ്യും. തീരപ്രദേശങ്ങളിൽ സമുദ്ര പ്രവർത്തനങ്ങൾക്ക് ജാഗ്രത പുലർത്തണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശിച്ചു. ഈ കാലാവസ്ഥ ആഴ്ചാവസാനം വരെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
Next Story
Adjust Story Font
16

